മിസ് തായ്‌ലന്‍ഡ് ലോകസുന്ദരി, അവസാന എട്ടില്‍ എത്താതെ നന്ദിനി ഗുപ്ത

മിസ് എത്യോപ്യ റണ്ണര്‍ അപ്പും മാസ് പോളണ്ട് മൂന്നാം സ്ഥാനവും മിസ് മാര്‍ട്ടിനിക് നാലാം സ്ഥാനവും നേടി.
Opal Suchata Chuangsri from Thailand crowned 72nd Miss World 2025
തായ്‌ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചത ചുവാങ്സ്രി 2025ലെ ലോക സുന്ദരിപ്പട്ടം നേടി/Miss World 2025 ഫെയ്‌സ്ബുക്ക്‌
Updated on

ന്യൂഡല്‍ഹി: തായ്‌ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചത ചുവാങ്സ്രി 2025ലെ ലോക സുന്ദരിപ്പട്ടം(Miss World 2025) നേടി. മിസ് എത്യോപ്യ റണ്ണര്‍ അപ്പും മാസ് പോളണ്ട് മൂന്നാം സ്ഥാനവും മിസ് മാര്‍ട്ടിനിക് നാലാം സ്ഥാനവും നേടി.

ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ ഇന്ന് വൈകുന്നേരം 6.30ന് 72 ാമത് മിസ് വേള്‍ഡ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ അരങ്ങേറി. 108 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

മിസ് വേൾഡ് സ്റ്റെഫാനി ഡെൽബായെയും സച്ചിന്‍ കുംഭറുമായിരുന്നു അവതാരകർ. ബോളിവുഡ് താരങ്ങളായ ഇഷാൻ ഖട്ടറിന്റെയും ജാക്വിലിൻ ഫെർണാണ്ടസിന്റെയും കലാവിരുന്ന് ചടങ്ങിന്റെ മാറ്റു കൂട്ടി. ആയിരത്തോളം അതിഥികൾക്കാണ് മത്സരം നേരിട്ടു കാണാനുള്ള അവസരം ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com