terrorist attack in kashmir

പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം, 130 ഓളം ഭീകരര്‍ നിര്‍ദേശം കാത്തിരിക്കുന്നു; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്
Published on

ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ 42 ലോഞ്ച് പാഡുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കശ്മീരിലെ വിവിധ ഭാഗങ്ങളിലായാണ് ഭീകര ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നത്. 150 മുതല്‍ 200 വരെ പ്രത്യേക പരിശീലനം ലഭിച്ച ഭീകരരാണ് വിവിധ ക്യാമ്പുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്ത് കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്. 130 ഓളം ഭീകരര്‍ ലോഞ്ച് പാഡില്‍ നിര്‍ദേശം കാത്ത് കഴിയുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നീ ഭീകരസംഘടകളുടേതായി 60 വിദേശ ഭീകരര്‍ ജമ്മു കശ്മീരില്‍ സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

കശ്മീര്‍ താഴ് വരയില്‍ 70 ഭീകരര്‍ സജീവമായിട്ടുണ്ട്. ജമ്മു, രജൗരി, പൂഞ്ച് മേഖലകളിലായി 60-65 ഭീകരരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 115 പേര്‍ പാകിസ്ഥാനി പൗരന്മാരാണ്. ജമ്മു കശ്മീരിലെ ഒമ്പതു ജില്ലകളില്‍ വിദേശ ഭീകര സാന്നിധ്യം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ സമീപകാലത്തായി തദ്ദേശീയരല്ലാത്ത 42 ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com