
ഗാന്ധിനഗര്‍: വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിങ്ങിനിടെ സീനിയര്‍ അഭിഭാഷകന്‍ ബിയര്‍ ഗ്ലാസുമായി ഹാജരായതില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂണ്‍ 26ന് ഗുജറാത്ത് ഹൈക്കോടതിയിലെ ഓണ്‍ലൈന്‍ നടപടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുമ്പാകെയാണ് തീര്‍ത്തും നാടകീയമായ സംഭവം നടന്നത്.
ഇതിന്റെ വിഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. കൈയില്‍ ബിയര്‍ ഗ്ലാസുമായി ഹാജരായ അഭിഭാഷകന്‍ ഹിയറിങ്ങിനിടെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പെരുമാറ്റം നീതിന്യായ വ്യവസ്ഥയ്ക്കും നിമയവാഴ്ചയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ മഹത്വവും അന്തസും തകര്‍ക്കുന്ന പെരുമാറ്റം ശ്രദ്ധിക്കാതിരുന്നാല്‍ അത് കോടതിയുടെ അധികാരത്തിന്റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ബാര്‍ അസോസിയേഷനിലെ യുവ അഭിഭാഷകര്‍ മുതിര്‍ന്ന അഭിഭാഷകരെ മാതൃകയാക്കേണ്ടതാണ്. അവരില്‍ ഇത്തരം പെരുമാറ്റങ്ങള്‍ സ്വാധീനം ഉണ്ടാക്കാനിടയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി നിര്‍ദേശിച്ചു.
The Gujarat High Court today initiated suo motu contempt over what it termed as the “outrageous and glaring conduct” of a Senior Advocate of the HC, who appeared virtually before the Court on June 26, 2025, while drinking from a beer mug and speaking on his phone during the court proceedings.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates