
പ്രയാഗ്രാജ്: കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസില്‍, ഈദ്ഗാഹ് പള്ളിയെ ഭാവിയിലെ എല്ലാ നിയമനടപടികളിലും ഔദ്യോഗികമായി 'തര്‍ക്കമന്ദിരം' എന്ന് പരാമര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. വിഷയം തീര്‍പ്പാക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുന്‍ധാരണ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.
കേസ് പരിഗണിച്ച ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര ഈ ഘട്ടത്തില്‍ അപേക്ഷ തള്ളുകയാണെന്ന് വാക്കാല്‍ പറഞ്ഞു. 2023-ല്‍ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ് ആണ് അപേക്ഷ സമര്‍പ്പിച്ചത്. ഒട്ടേറെ കക്ഷികളും വാദികളും പിന്തുണച്ചു. നിലവില്‍ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കുന്ന 18 കേസുകളില്‍ ഒന്നാണിത്.
കേസുകളെല്ലാം പൊതുവായി ലക്ഷ്യമിടുന്നത് ശ്രീ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ പരിസരത്തെ നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലവും ഇതില്‍ ഉള്‍പ്പെടുന്നു.
മഥുരയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഭരണകാലത്ത് നിര്‍മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഷാഹി ഈദ്ഗാഹ് പള്ളിയെ കേന്ദ്രീകരിച്ചാണ് തര്‍ക്കം. പള്ളി നിലകൊള്ളുന്നത് ഭഗവാന്‍ കൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥലത്താണെന്നും നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് ഇത് നിര്‍മിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
1968-ല്‍ അന്ന് ക്ഷേത്രത്തിന്റെ ഭരണസമിതിയായ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. ഈ കരാര്‍ പ്രകാരം ഇരു ആരാധനാലയങ്ങള്‍ക്കും ഒരേ പരിസരത്ത് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒട്ടേറെ നിരവധി കക്ഷികള്‍ 1968-ലെ ഒത്തുതീര്‍പ്പിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു പുതിയ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
In the Krishna Janmabhoomi-Shahi Eidgah case, the Allahabad High Court has rejected a plea seeking to officially refer to the Eidgah mosque as a 'discussion place' in all future legal proceedings.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates