രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അര്‍ജന്റീനയില്‍; ഗംഭീര സ്വീകരണം

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
PM Modi arrives in Argentina on two-day visit
അര്‍ജന്റീനയിലെത്തിയ നരേന്ദ്ര മോദി
Updated on
1 min read

ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.

PM Modi arrives in Argentina on two-day visit
ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ടിവികെ

പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മിലിയുമായി മോദി വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സന്ദര്‍ശനം ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ആഴത്തിലാക്കും,' വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

PM Modi arrives in Argentina on two-day visit
മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക്; പുതിയ ഇന്ത്യയുടെ ആകാശത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി അര്‍ജന്റീനയിലെത്തിയത്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനായി ആറ് കരാറുകളില്‍ ഒപ്പുവച്ചു.'ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ' പ്രധാനമന്ത്രി ഏറ്റുവാങ്ങി, കരീബിയന്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണ് മോജി.

സന്ദര്‍ശനത്തിന്റെ നാലാം പാദത്തില്‍, 17-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ബ്രസീലിലേക്ക് പോകും. അതിന് പിന്നാലെ മോദി നമീബിയയും സന്ദര്‍ശിക്കും.

Summary

Prime Minister Narendra Modi has arrived here on a two-day visit during which he will hold talks with the country's top leadership to review ongoing cooperation and discuss ways to enhance bilateral partnership in key areas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com