റെയില്‍വേയില്‍ ടെക്‌നീഷ്യന്മാരാകാം; ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 28വരെ

തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 197 പേര്‍ക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ഗ്രേഡുകളില്‍ ലഭ്യമായ ഒഴിവുകള്‍
technician in the railways; Online application till July 28
ഒറ്റദിനം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്‍പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 3, ടെക്‌നീഷ്യന്‍ ഗ്രേഡ് 1, സിഗ്‌നല്‍ തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം സി.ഇ.എന്‍ നമ്പര്‍: 02/2025. ആകെ 6238 ഒഴിവുകളാണുള്ളത്. (ഗ്രേഡ് 1 സിഗ്‌നല്‍ - 183, ഗ്രേഡ് 3 ടെക്‌നീഷ്യന്‍ - 6055).

തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 197 പേര്‍ക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ഗ്രേഡുകളില്‍ ലഭ്യമായ ഒഴിവുകള്‍ - ഗ്രേഡ് - 1 സിഗ്‌നല്‍ 6, ടെക്‌നീഷ്യന്‍ ഗ്രേഡ് 3- ട്രാക് മേഷ്യന്‍ - 8, ബ്ലാക്‌സ്മിത്ത് - 11, കാരിയേജ് ആന്‍ഡ് വാഗണ്‍ - 107, ഡീസല്‍ ഇലക്ട്രിക്കല്‍ - 5, ഡീസല്‍ (മെക്കാനിക്കല്‍) -2, ഇലക്ട്രിക്കല്‍ (ജി.എസ്)- 11, ഇലക്ട്രിക്കല്‍ (ടി.ആര്‍.ഡി) - 7, ഇ.എം.യു - 2, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് - 21, റിവെറ്റര്‍ - 7, വെല്‍ഡര്‍ (ഒ.എ.എല്‍) - 10. നിശ്ചിത ഒഴിവുകള്‍ എസ്.സി,എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ല്‍. ജൂലൈ 28വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും.

technician in the railways; Online application till July 28
നാല് വിഷയങ്ങളില്‍ നൂറ് ശതമാനം ഒരാള്‍ക്ക് മാത്രം; 2,847 പേര്‍ക്ക് ഉന്നതവിജയം; സിയുഇടി- യുജി 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു

യോഗ്യത: ടെക്‌നീഷ്യന്‍ ഗ്രേഡ് -1 സിഗ്‌നല്‍ - ബി.എസ് സി (ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇന്‍സ്ട്രുമെന്റേഷന്‍). അല്ലെങ്കില്‍ നിര്‍ദിഷ്ട സ്ട്രീമില്‍ എന്‍ജിനീയറിങ് ഡിപ്ലോമ /ഡിഗ്രി. പ്രായപരിധി 18-33 വയസ്സ്.

ടെക്‌നീഷ്യന്‍ ഗ്രേഡ് -3 - എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ഗ്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/എസ്.സി.വി.ടി) സര്‍ട്ടിഫിക്കറ്റും. (അവസരം ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക്‌സ് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ /മെക്കാനിക് മെക്കാട്രോണിക്‌സ്/ മെക്കാനിക് ഡീസല്‍/മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/വെല്‍ഡര്‍/മെഷിനിസ്റ്റ്/ ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍/ഫൗണ്ടറിമാന്‍/ പ്ലംബര്‍/കാര്‍പന്റര്‍/ പൈപ്പ് ഫിറ്റര്‍/വയര്‍മാന്‍ /മെക്കാനിക് പവര്‍ ഇലക്ട്രോണിക്‌സ്/ മെക്കാനിക് ഓട്ടോമൊബൈല്‍/ട്രാക്ടര്‍ മെക്കാനിക്/പെയിന്റര്‍ ജനറല്‍ മുതലായ ട്രേഡുകള്‍ക്കാണ്)

പ്രായപരിധി 18-30 വയസ്സ്. (എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ആക്ട് അപ്രന്റീസ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും). അപേക്ഷ/പരീക്ഷാ ഫീസ്: 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍ മുതലായ വിഭാഗങ്ങള്‍ക്ക് 250 രൂപ. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം (ഏതെങ്കിലും ഒരു ആര്‍.ആര്‍.ബിയില്‍ ഒറ്റ അപേക്ഷ മതി).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com