
പൂനെ: ഐടി ജീവനക്കാരിയായ 22 കാരി പീഡനത്തിന് ഇരയായ സംഭവത്തിലെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഡെലിവറി ഏജന്റ് എന്ന വ്യാജേന എത്തിയ ആള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്നു പൊലീസ് കണ്ടെത്തി.
ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ബുധനാഴ്ച ഫ്‌ളാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു. ഇതില്‍ ദേഷ്യം തോന്നിയ യുവതി, താന്‍ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നാണു വിവരം.
തെളിവായി ഇരുവരുമുള്ള ഒരു സെല്‍ഫിയും യുവതി പൊലീസിനു നല്‍കിയിരുന്നു. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാല്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതെടുത്തതെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാല്‍ ഇതു യുവതി തന്നെ പകര്‍ത്തിയതാണെന്നും പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നെന്നും കണ്ടെത്തി.
ബുധനാഴ്ച പൂനെയിലെ കോണ്ട്വ പ്രദേശത്തെ ഫ്‌ളാറ്റിലായിരുന്നു സംഭവം. കല്യാണി നഗറിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയും സഹോദരനും 2022 മുതല്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. സഹോദരന്‍ ജോലിക്കു പോയതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്തായിരുന്നു അതിക്രമമെന്ന് പൊലീസ് പറയുന്നു.
sexual assault- A crucial turning point in the investigation into the rape of a 22-year-old IT employee. The woman's statement was that a man posing as a delivery agent forced his way into her apartment and sexually assaulted her.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates