
ന്യൂഡല്‍ഹി: ടാക്‌സി കാറുകള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മോഷണം നടത്തുന്ന കൊടും കുറ്റവാളിയെ പിടികൂടി ഡല്‍ഹി പൊലീസ്. ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ 49 കാരന്‍ ബന്‍ഷി എന്ന അജയ് ലാംബയാണ് പിടിയിലായത്. 2001-ല്‍ ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസ് ഉള്‍പ്പെടെ ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി നാല് കവര്‍ച്ച-കൊലപാതക കേസുകളില്‍ പ്രതിയായ ഇയാള്‍ 25 വര്‍ഷമായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു.
ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും വാഹനങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിക്കപ്പുറത്ത് വില്‍പന നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. 1999 നും 2001 നും ഇടയില്‍ നടന്ന സമാനമായ നിരവധി കേസുകളുടെ സൂത്രധാരനും ഇയാള്‍ ആണെന്ന് പൊലീസ് പറയുന്നു.
'1976 ല്‍ ജനിച്ച അജയ് ലാംബ ഡല്‍ഹിയിലെ കൃഷ്ണ നഗര്‍ സ്വദേശിയാണ്. ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ ചെറുപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്ത് വികാസ് പുരി മേഖലയില്‍ സ് 'ബന്‍ഷി' എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. 1996 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് താമസം മാറി. ഇക്കാലത്താണ് അജയ് ലാംബ എന്ന പേര് സ്വീകരിക്കുന്നത്. ധീരേന്ദ്ര, ദിലീപ് നേഗി എന്നിവരുമായി ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം എന്നും ഡല്‍ഹി പൊലീസ് പറയുന്നു.
ഡല്‍ഹി, ഹല്‍ദ്വാനി, അല്‍മോറ, ചമ്പാവത്ത് എന്നിവിടങ്ങളില്‍ ലാംബയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത നാല് കവര്‍ച്ച-കൊലപാതക കേസുകളില്‍ പിടികിട്ടാപുള്ളിയാണ് നിലവില്‍ ഇയാള്‍. വ്യാജ രേഖകള്‍ ഉള്‍പ്പെടെ ചമച്ച് ഒളിവ് ജീവിതം നയിച്ചുപോന്ന അജയ് ലാംബ 2008 മുതല്‍ 2018 വരെ, കുടുംബത്തോടൊപ്പം നേപ്പാളിലും താമസമാക്കിയിരുന്നു. പിന്നീട് ഡെറാഡൂണിലേക്ക് താമസം മാറിയ ഇയാള്‍ 2020 മുതല്‍ ഒഡീഷയില്‍ നിന്ന് ഡല്‍ഹിയിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും കഞ്ചാവ് വിതരണം ചെയ്തിരുന്ന റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നും ഡല്‍ഹി പൊലീസ് പറയുന്നു.
On the run for 25 years, a notorious fugitive wanted in four brutal robbery-cum-murder cases across Delhi and Uttarakhand finally caught by Delhi police Crime Branch’s NDR team.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates