261 ഒഴിവുകള്‍; സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് ജൂണ്‍ 26 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍

കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു
SSC Stenographer Recruitment 2025: Applications Open For 261 Posts
SSC Stenographer Recruitment 2025പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് ( SSC Stenographer Recruitment 2025) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 6 മുതല്‍ 11 വരെ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെ 261 ഒഴിവുകളാണ് നികത്തുക. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 26-ന് മുമ്പ് www.ssc.gov.in വഴി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 27 ആണ്.

അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. ജൂലൈ 1, 2 തീയതികളിലാണ് സൗകര്യം ഒരുക്കുക. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കുക.

18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് (Born between August 2, 1995 and August 1, 2007) സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'ഡി തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 27 വയസ് (Born between August 2, 1998 and August 1, 2007) കവിയരുത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് പ്രായപരിധിയില്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com