
ന്യൂഡല്‍ഹി: 274 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയര്‍ ഇന്ത്യ(Air India) വിമാനാപകടത്തെത്തുടര്‍ന്ന് എഐ 171എന്ന വിമാന നമ്പര്‍ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് ഇനിമുതല്‍ എഐ 159 എന്ന നമ്പറാകും ഉപയോഗിക്കുക. റിട്ടേണ്‍ ഫ്ളൈറ്റിന് എഐ 160 എന്ന നമ്പറും നല്‍കും. വിമാനങ്ങളുടെ നമ്പര്‍മാറ്റം ഉടന്‍ നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനാപകടം സൃഷ്ടിച്ച വേദനാജനകമായ ഓര്‍മകള്‍ യാത്രക്കാരുടെ മനസ്സില്‍നിന്ന് മാറാന്‍ വിമാനത്തിന്റെ നമ്പര്‍ മാറ്റം സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാന ടിക്കറ്റ് ബുക്കിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ക്കു ശേഷം കമ്പനികള്‍ വിമാന നമ്പറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് സാധാരണയാണെന്ന് അധികൃതര്‍ അറിയിച്ചു.
2020-ല്‍, 21 പേര്‍ മരിക്കാനിടയായ കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട ഫ്‌ലൈറ്റിന്റെ നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമാനമായി നിര്‍ത്തലാക്കിയിരുന്നു. ജൂണ്‍ 12-ാം തീയതി തകര്‍ന്നുവീണ വിമാനത്തിന്റെ നമ്പറായിരുന്നു എഐ 171. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനം, വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു.
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates