അടിയന്തരാവസ്ഥാ വാര്‍ഷികം ഭരണഘടനാ ഹത്യാദിനം, ഒരു വര്‍ഷം നീണ്ട പരിപാടികള്‍ നടത്താന്‍ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം
Centre tells states to observe year-long 'Constitution Murder Day'
Emergency June 25, as ‘Constitution Murder Day’
Updated on
2 min read

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50-ാം വാര്‍ഷികമായ ജൂണ്‍ 25 ന് 'ഭരണഘടനാ ഹത്യാ ദിനം' ആയി ആചരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദീപശിഖ പ്രയാണം, ഹ്രസ്വ ചിത്ര പ്രദര്‍ശനം, ബഹുജന സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവയും, സ്‌കൂളുകളിലും കോളജുകളിലും പൊതുജന സമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാനാണ് നിര്‍ദേശം.

'ഈ അവസരം കേവലം ഓര്‍മ്മ പുതുക്കലിന് വേണ്ടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ധാര്‍മ്മികതയോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനാണ്. ഈ വിഷയത്തില്‍ 2025 ജൂണ്‍ 25 മുതല്‍ 2026 ജൂണ്‍ 25 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.' സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ പ്രധാന ആകര്‍ഷണം ദീപശിഖ പ്രയാണം ആയിരിക്കും. 'ജനാധിപത്യത്തിന്റെ ആത്മാവിനെ' പ്രതിനിധീകരിച്ച് ജൂണ്‍ 25 ന് ഡല്‍ഹിയില്‍ നിന്ന് ആറ് ദീപശിഖ യാത്രകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ദീപശിഖ യാത്ര 2026 മാര്‍ച്ച് 21 ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കും. യാത്രയുടെ റൂട്ട് മാപ്പിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് സാസ്‌കാരിക മന്ത്രാലയം അറിയിച്ചു. യാത്രകള്‍ക്ക് പുറമേ, സ്‌കൂളുകളും കോളജുകളിലും പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടികളുമായി ബന്ധപ്പെട്ട ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ആത്മാവിനെ ഉയര്‍ത്തിക്കാട്ടുക ലക്ഷ്യമിച്ച് ജൂണ്‍ 25 ന് സാംസ്‌കാരിക മന്ത്രാലയം ബഹുജന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ ദേശീയ പതാകയും, 'ജനാധിപത്യത്തിന് കൂടുതല്‍ ശക്തി', 'ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്', 'ജനാധിപത്യം നീണാള്‍ വാഴട്ടെ', 'ജനാധിപത്യത്തിന്റെ ആത്മാവ്- ചെങ്കോലിന് അഭിവാദ്യം' തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും' പിടിക്കണമെന്നും സാസംകാരിക മന്ത്രാലയം നിര്‍ദേശിക്കുന്നു.

ദേശഭക്തി തുളുമ്പുന്ന ഗാനങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയവ വേദിയില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കും. നീതിപൂര്‍വകമായ ഭരണത്തെ പ്രതീകവത്കരിച്ച് ചെങ്കോലിന്റെ പകര്‍പ്പ് വേദിക്ക് സമീപം സ്ഥാപിക്കും. മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസുകള്‍, പെട്രോള്‍ പമ്പുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ തിരക്കേറിയ 50 ഓളം സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കണം. എല്ലാവരിലേക്കും എത്തുന്നതിനായി നഗര ഗ്രാമ വ്യത്യാസമില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കണം. സംവിധാന്‍ ഹത്യ ദിവസ്' എന്ന പേരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നുണ്ട്. അത് ജൂണ്‍ 22 ന് ശേഷം വെബ്സൈറ്റില്‍ ലഭ്യമാകുമെന്നും സാംസ്‌കാരിക മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

'1975 ജൂണ്‍ 25 ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമാണ്. 2024 ജൂലൈ 11 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലൂടെ ഈ ദിവസത്തെ ''സംവിധാന്‍ ഹത്യ ദിവസ്'' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ പൗരാവകാശങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടു. ഭരണഘടനാപരമായ സംരക്ഷണങ്ങള്‍ ഇല്ലാതായി. എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു, കര്‍ശനമായ സെന്‍സര്‍ഷിപ്പിന് കീഴില്‍ പത്രങ്ങള്‍ നിശബ്ദമാക്കപ്പെട്ടു, ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരെ ജയിലിലടച്ചു.' സാംസ്‌കാരിക മന്ത്രാലയം കത്തില്‍ വിശദീകരിക്കുന്നു.

Summary

From organising mashaal/e-torch yatras, screening short films, and mass contact programmes to outreach in schools and colleges, the Centre has directed all state governments and Union Territories to undertake a year-long commemoration of the 50th anniversary of the imposition of the ‘Emergency’ on June 25, as ‘Constitution Murder Day’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com