ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി പ്രശംസിച്ചു. അവരുടെ ജീവിതവും നേതൃത്വവും ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രപതിക്ക് ആശംസകള്‍ നേര്‍ന്നു. രാഷ്ട്രപതിയുടെ 67ാം ജന്മദിനമാണിന്ന്.
എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ''രാഷ്ട്രപതി ജിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍. അവരുടെ ജീവിതവും നേതൃത്വവും രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുസേവനത്തിനും സാമൂഹിക നീതിക്കും സമഗ്ര വികസനത്തിനുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത എല്ലാവര്‍ക്കും പ്രതീക്ഷയുടേയും ശക്തിയുടേയും ഒരു പ്രകാശമാണ്. ദരിദ്രരേയും അടിച്ചമര്‍ത്തപ്പെട്ടവരേയും ശാക്തീകരിക്കാന്‍ അവര്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ സേവനത്തില്‍ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം അവര്‍ക്കു ലഭിക്കട്ടെ'', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും എക്‌സില്‍ രാഷ്ട്രപതിക്ക് ആശംസകള്‍ നേര്‍ന്നു. '' ഇന്ത്യന്‍ രാഷ്ടപതി ശ്രീമതി ദ്രൗപദി മുര്‍മു ജിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍. അടിത്തട്ടില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലേയ്ക്കുള്ള അവരുടെ യാത്ര ഇന്ത്യയുടെ ജനാധിപത്യ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. സാമൂഹിക നീതി, ദരിദ്രരുടെ ശാക്തീകരണം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വളര്‍ച്ച എന്നിവയോടുള്ള അവരുടെ പ്രതിബദ്ധത രാഷ്ട്രത്തിന് പ്രചോദനം നല്‍കുന്നതാണ്. രാഷ്ട്രസേവനത്തില്‍ അവര്‍ക്ക് ദീര്‍ഘവും ആരോഗ്യകരവും സംതൃപ്തവുമായി ജീവിതം ആശംസിക്കുന്നു'', രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.
ആദിവാസി മേഖലകളുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയും ആശംസയറിച്ചു.
നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നാണ് കേന്ദ്ര് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സന്ദേശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവരും എക്‌സില്‍ രാഷ്ട്രപതിക്ക് ജന്മദിന ആശംകള്‍ നേര്‍ന്നു.
രാജ്യത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും നീതിക്കും വേണ്ടിയുള്ള അവരുടെ അചഞ്ചലമായ സമര്‍പ്പണം രാജ്യത്തെ സത്യത്തിന്റേയും ധര്‍മത്തിന്റേയും പാതയിലേയ്ക്ക് നയിക്കുന്നത് തുടരട്ടെയെന്ന് കോണ്‍ഗ്രസ് ആശംസ അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും എക്‌സില്‍ രാഷ്ട്രപതിക്ക് ആശംസകളുമായി എത്തി.
Prime Minister Narendra Modi has greeted President Droupadi Murmu on her birthday. Modi also praised the President's unwavering commitment to public service and inclusive development. The Prime Minister said that her life and leadership will continue to inspire lakhs of people across India. Congress leaders also greeted the President. Today is the President's 67th birthday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates