അനാവശ്യ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

12 വയസ്സുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി.
Bombay High Court
Bombay High Courtഎഎന്‍ഐ
Updated on
1 min read

മുംബൈ: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ വിദഗ്ധരുടെ പ്രതികൂല റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും 12 വയസ്സുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി.

പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍, അവളുടെ ജീവിത പാത തീരുമാനിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടിയെ പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡ്, പെണ്‍കുട്ടിയുടെ പ്രായവും ഗര്‍ഭ അണ്ഡത്തിന്റെ വളര്‍ച്ചയുടെ ഘട്ടവും കണക്കിലെടുക്കുമ്പോള്‍ ഗര്‍ഭം അവസാനിപ്പിക്കുന്ന പ്രക്രിയ വളരെ അപകടകരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ജസ്റ്റിസുമാരായ നിതിന്‍ സാംബ്രെ, സച്ചിന്‍ ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

സ്വന്തം അമ്മാവൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത് എന്നും അതിജീവിത തന്റെ മാതാപിതാക്കൾ മുഖേന സമർപ്പിച്ച ഹരജിയിൽ പറയുന്നു.

2025 ജൂൺ അഞ്ചിന് കുറ്റാരോപിതയായ അമ്മാവനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതിജീവിത ഹർജി സമർപ്പിച്ചതിനെത്തുടർന്ന് ബെഞ്ച് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

ഗർഭം അലസിപ്പിക്കൽ പ്രക്രിയ ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ശുപാർശ ചെയ്തു. പെൺകുട്ടിയുടെ പ്രായവും ഗർഭസ്ഥ ശിശുവിന്റെ ഗർഭകാല പ്രായവും കണക്കിലെടുക്കുമ്പോൾ അപകടസാധ്യതയുള്ളയാണെന്നും മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും സമ്മതത്തോടെ ഗർഭഛിദ്രം നടത്താമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

Summary

A victim of sexual assault cannot be compelled to continue her unwanted pregnancy, the Bombay High Court has said while allowing a 12-year-old girl to abort her 28-week pregnancy despite an adverse report from medical experts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com