
പൂനെ: ജീവിത പങ്കാളിയെ അന്വേഷിച്ച് പരസ്യം നല്‍കിയ വയോധികന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്. പ്രാദേശിക പത്രത്തില്‍ കണ്ട പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.
രജിസ്‌ട്രേഷന്റെ പേരിലാണ് തട്ടിപ്പ് തുടങ്ങിയത്. രജിസ്‌ട്രേഷന് ശേഷം പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് അദ്ദേഹം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളില്‍ നിന്ന് യുവതി പണം വാങ്ങി. സാമ്പത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തില്‍ വിശ്വസിച്ചാണ് പണം നല്‍കിയത്.
വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. പിന്നീട് യുവതി കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 18നും ജൂണ്‍ 6നും ഇടയിലാണ് സംഭവം നടന്നത്.
ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 319(2), 318(4), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട് എന്നിവ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് പതിനൊന്ന് വര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുകയാണ് ഇയാള്‍.
matrimony fraud-An elderly man who placed an advertisement looking for a life partner lost Rs. 11 lakh. An 85-year-old man from Bimbewadi, Pune, was the victim of fraud through a matrimonial site.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates