സമ്മര്‍ സര്‍പ്രൈസുമായി ജിയോ; പ്രൈം മെമ്പര്‍ഷിപ്പിനുള്ള സമയം ഏപ്രില്‍ 15 വരെ നീട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2017 10:48 AM |
Last Updated: 01st April 2017 11:42 AM | A+A A- |

മുംബൈ: ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പെടുക്കുന്നതിനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടി. സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള സമയം ജിയോ വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 31 വരെയായിരിക്കുംഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയും കോളുമെന്നാണ് ജിയോ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായി മാര്‍ച്ച് 31 വരെ 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പെടുക്കാന്‍ സമയം നല്‍കുകയും, 303 രൂപയുടേയോ മറ്റ് പ്ലാനുകളോ എടുക്കുന്നവര്‍ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കുകയുമായിരുന്നു. ഇപ്പോള്‍ സമ്മര്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചാണ് കൂടുതല്‍ ഉപഭോക്താക്കളെ ജിയോ ലക്ഷ്യമിടുന്നത്.
ഒരു മാസം കൊണ്ട് 7.2 കോടി ഉപഭോക്താക്കളാണ് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. മാര്‍ച്ച് 31നുള്ളില്‍ 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതിന് ശേഷം 303 രൂപയുടേയോ, മറ്റ് പ്ലാനുകളോ എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്നാണ് ജിയോ വ്യക്തമാക്കിയിരുന്നത്. ജിയോയുടെ താരീഫ് പ്ലാനുകള്‍ ജൂലൈ മുതലായിരിക്കും ആരംഭിക്കുക.
പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതിന് ശേഷം ഇതുവരെ 303 രൂപയുടേയോ, മറ്റ് പ്ലാനുകളോ എടുക്കാത്തവര്‍ക്ക് തങ്ങളുടെ ആദ്യ റീച്ചാര്‍ജ് ഏപ്രില്‍ 15നകം ചെയ്യാം.