ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണവുമായി സാംസങ് ഗ്യാലക്‌സി എസ് 8

ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണവുമായി സാംസങ് ഗ്യാലക്‌സി എസ് 8

ഏറെ പ്രതീക്ഷയോടെ പുറത്തിക്കിയ എസ് 7ന് വിപണിയില്‍ നിന്നും കനത്ത ആഘാതം നേരിട്ട സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് എസ് 8 വിപണിയിലെത്തിച്ചു. ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ് എസ്8 എന്ന വിശേഷണത്തോടെയാണ് സാംസങ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഈ മാസം 21നാണ് എസ്8 എത്തുക.

ഓവര്‍ ഹീറ്റായി പൊട്ടിത്തെറിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് വിപണിയില്‍ നിന്നും പൂര്‍ണമായി പിന്‍വലിച്ച എസ്7ന് ശേഷം കൂടുതല്‍ മികച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്8 തയാറാക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5.8 ഇഞ്ച് സ്‌ക്രീന്‍ സൈസോടെയുള്ള ഗ്യാലക്‌സി എസ് 8ഉം 6.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഗ്യാലക്‌സി എസ് 8 പ്ലസുമാണ് സാംസങ് അവതരിപ്പിച്ചത്. 

കര്‍വഡ് സ്‌ക്രീന്‍, നീളം കൂടിയ ഡിസ്‌പ്ലേ, ഡുവല്‍ പിക്‌സല്‍ സെന്‍സറോടു കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറ, 8 എംപി മുന്‍ ക്യാമറ, ഫേസ് ഡിറ്റക്ഷന്‍, ഫിംഗര്‍പ്രിന്റ്, പാറ്റേണ്‍, പാസ്‌വേഡ്, പിന്‍ എന്നീ സുരുക്ഷാ ഫീച്ചറുകള്‍ പ്രാധാനം ചെയ്യുന്ന സ്മാര്‍ട്ട് ഫോണില്‍ അതിവേഗ ബാറ്ററി ചാര്‍ജിംഗ് സവിധനവുമുണ്ട്.  വാട്ടര്‍പ്രൂഫാണ്. ബിക്‌സ്ബി എന്ന പേരിലുള്ള ഡിജിറ്റല്‍ അസിസ്റ്റന്റ് എസ് 8 ന്റെ മറ്റൊരു ഫീച്ചറാണ്.

ആന്‍ഡ്രോയ്ഡ് 7 ആണ് ഓപറേറ്റിംഗ് സിസ്റ്റം. 4 ജി.ബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഫോണിനൊപ്പം വരുന്നത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. 3000 എം.എഎച്ച് ലിഥിയം ഇയോണ്‍ ബാറ്ററി ചൂടാകാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വീഡിയോ-The Verge
 

ഇരട്ട സിം, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ബാക്ക് പാനല്‍, സൂപ്പര്‍ അമോള്‍ഡ് കപാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 570 പിക്‌സല്‍ പെര്‍ ഇഞ്ച് ഡെന്‍സിറ്റിയോടെ 1440ഃ2960 പിക്‌സല്‍ ഡിസ്‌പ്ലേ തുടങ്ങിയവയാണ് എസ് 8ന്റെ മറ്റു വിശേഷങ്ങള്‍. എസ് 8ന് 46000 മുതല്‍ 50000 റേഞ്ചിലും പ്ലസിന് 54000 മുതല്‍ 56000 റേഞ്ചിലുമായിരിക്കും വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com