ലോകത്തിലെ ഏറ്റവും സെക്‌സിയസ്റ്റ് പോലീസ് കാര്‍ കണ്ടിട്ടോ? ഇതാണ് ലംബോര്‍ഗിനി ഹുറാക്കന്‍ പോലീസിയ
Published: 02nd April 2017 08:11 PM |
Last Updated: 02nd April 2017 08:11 PM | A+A A- |

നമ്മുടെ നാട്ടിലെ പോലീസുകാരുടെ വണ്ടി ഏതാണ്? ഉത്തരം ഉടനെ വരും ജീപ്പ്. ജീപ്പ് വലിയ പുള്ളിയാണ് ഈ നമ്മുടെ പോലീസിന്റെ ജീപ്പ് പാവം ജീപ്പാണ്. ഈ ജീപ്പിന്റെ സ്ഥാനം പയ്യെ പയ്യെ ഇപ്പോള്‍ ബലേറോ കയ്യടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എന്തെങ്കിലുമാകട്ടെ. പോലീസിന് പരമാവധി കൊടുക്കുന്ന വണ്ടി നമ്മുടെ നാട്ടില്‍ ഇന്നോവയായിരിക്കും. എന്നാല്‍ എല്ലായിടത്തും അങ്ങനെയാണെന്ന് കരുതരുത്. ഇറ്റാലിയന്‍ നഗരമായ റോമിലെ പോലീസിന്റെ കാര്യം പറയാം.
ലംബോര്‍ഗിനി എന്നു കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ കാറുകള്‍ നിര്‍മിക്കുന്നവരാണ്. ഈ ലംബോര്‍ഗിനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ ഹുറാക്കന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറാണ് റോമിലെ ഹൈവേ പെട്രോളിന് ഉപയയോഗിക്കുന്നതെന്നു കൂടി അറിഞ്ഞോളൂ. എന്തിനാണ് ഇത്രയും മികച്ച സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ പോലീസിനന്നല്ലേ (പോലീസ് എന്ന് നമ്മള്‍ പറയും. ഇറ്റലിക്കാര്‍ പോലീസിയ എന്നേ പറയൂ. പരിഷ്‌കാരം! പരിഷ്‌കാരം!) ട്രാഫിക്ക് സിനിമയിലെ പോലെ വല്ല ചോരയോ, കിഡ്‌നിയോ, ഹൃദയമോ കൊണ്ടു പോയിക്കൊടുക്കാന്‍ ചരിത്രമൊന്നും സൃഷ്ടിക്കാന്‍ ഇറ്റലിക്കാര്‍ക്ക് താല്‍പ്പര്യം കാണില്ല. അതിനാണ് ലംബോര്‍ഗിനി ഹുറാക്കന്‍ പോലീസിയ വാങ്ങിയിട്ടുള്ളത്. തിരിഞ്ഞോ!
ടാബ്ലറ്റ്, കംപ്യൂട്ടര്‍, വീഡിയോ ക്യാമറ, റെക്കോഡിം ഉപകരണം, പോലീസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം, റേഡിയോ, ട്രാഫിക് സിഗ്നേജ്, ശാരീരികാവയങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ വണ്ടിയിലുണ്ട്.