റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പണനയം പ്രഖ്യാപിച്ചു; റിവേഴ്‌സ് റിപ്പോ ആറ് ശതമാനമാക്കി ഉയര്‍ത്തി
Published: 06th April 2017 06:16 PM |
Last Updated: 06th April 2017 06:42 PM | A+A A- |
ന്യൂഡല്‍ഹി: ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ ഉര്‍ച്ച രേഖപ്പെടുത്തുന്ന പശ്ചാലത്തില്‍ റിപ്പോ നിരക്കില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ച് ആര്‍ബിഐ പണവായ്പാ നയം. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ബിഐയുടെ നയ രൂപീകരണ സമിതി മുഖ്യമായും വിഷയമാക്കിയത് ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികളാണ്. പണലഭ്യത കൂടുന്നതും കിട്ടാക്കടവും ഈ മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഈ വെല്ലുവിളി എങ്ങനെ പരിഹരിക്കാമെന്നാണ് ആര്‍ബിഐ പരിശോധിക്കുന്നത്.
അതേമസയം റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരാനാണ് തീരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 7.4 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ വിലയിരുത്തി.
എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തെ ബാധിക്കുന്നതും ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തുന്നതും ഏഴാം ശമ്പളക്കമ്മീഷന്‍ ശമ്പള പരിഷ്‌കരണങ്ങളുമാണ് നയ രൂപീകരണ സമിതിക്കു മുന്നിലുള്ള വെല്ലുവിളികള്‍.