പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല

പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല

ബാങ്ക് വഴി മാത്രമായിരിക്കും പുതിയ 200 രൂപ നോട്ടുകള്‍ ലഭിക്കുക

മുംബൈ: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന 200 രൂപ നോട്ട് എംടിഎം വഴി ലഭ്യമാകില്ല. ബാങ്ക് വഴി മാത്രമായിരിക്കും പുതിയ 200 രൂപ നോട്ടുകള്‍ ലഭിക്കുക. 

രാജ്യത്തെ എടിഎമ്മുകളില്‍ പുതിയ 200 രൂപ നോട്ടുകള്‍ ഉള്‍പ്പെടുത്തി പ്രോഗ്രാം സെറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക തടസം ഒഴിവാക്കുന്നതിനായാണ് പുതിയ നോട്ടുകള്‍ ബാങ്ക് ബ്രാഞ്ചുകള്‍ വഴി മാത്രം ലഭ്യമാക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം പുതിയ 2000 രൂപ നോട്ട് എടിഎമ്മില്‍ ഉള്‍പ്പെടുത്തുന്നതിനായി വേണ്ടിവന്ന കാലതാമസം എടിഎമ്മുകള്‍ക്ക് മുന്‍പില്‍ വലിയ ക്യൂവിന് ഇടയാക്കിയിരുന്നു. അതുപോലൊരു സാഹചര്യം ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് ആര്‍ബിഐ 200 രൂപ നോട്ട് എടിഎമ്മില്‍ എത്തിക്കാത്തത്. 

മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് പുതിയ 200 രൂപ നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ ജൂണില്‍ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിക്കുമെന്നുമാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com