ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമന്റെ ഇന്ത്യന്‍ വിപണിയില്‍; വില നാല് കോടിക്കടുത്ത്

ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമന്റെ ഇന്ത്യന്‍ വിപണിയില്‍; വില നാല് കോടിക്കടുത്ത്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ സൂപ്പര്‍ കാര്‍ വിപണിയില്‍ മുന്നിലുള്ള ലംബോര്‍ഗിനി തങ്ങളുടെ പുതിയ ഹുറാകാന്‍ പതിപ്പ് ഇന്ത്യന്‍ തീരത്തെത്തിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ 3.97 കോടി രൂപയാണ് വില. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് കമ്പനി ലംബോസിലെ പുതിയ അംഗത്തെ കമ്പനി പരിചയപ്പെടുത്തിയത്. 

വേഗതിയ്ക്ക് പ്രധാന്യം കൊടുത്ത് നിര്‍മിക്കുന്ന സൂപ്പര്‍ കാറുകള്‍ക്കിടയില്‍ ലംബോര്‍ഗിനി ഹുറാകാന് സീരീസിലുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മോഡല്‍ കമ്പനി എത്തിച്ചിരിക്കുന്നത്.

കാറ്റു കൊണ്ട് മെനഞ്ഞെടുത്തതെന്നാണ് ഹുറാകാന്‍ പെര്‍ഫോമന്റെയുടെ പരസ്യവാചകം. ഇതിനെ ന്യായീകരിക്കുന്ന രീതിയിലാണ് കാറിന്റെ വേഗത. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ പെര്‍ഫോമന്റെയ്ക്ക് വേണ്ടത് 2.9 സെക്കന്‍ഡ് മാത്രമാണ്. മണിക്കൂറില്‍ പരമാവധി 325 കിലോമീറ്ററാണ്.

5.2 ലിറ്റര്‍ വി10 പെട്രോള്‍ എന്‍ജിന്‍ 630 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും നല്‍കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സാണിതിലുള്ളത്. ഹൈബ്രിഡ് അലൂമിനിയം കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിമാണ് ലംബോര്‍ഗിനി പെര്‍ഫോമന്റെയ്ക്ക് നല്‍കിയിരിക്കുന്നത്. അലൂമിനിയത്തിനൊപ്പം ലംബോര്‍ഗ്‌നി സ്വന്തമായി ആവിഷക്കരിച്ച ഫോര്‍ജ്ഡ് കോംപസിറ്റ് കൂടി ഉപയോഗിച്ചാണ് കാറിന്റെ ബോഡി ഒരുക്കിയിരിക്കുന്നത്. ഇത് മറ്റു ഹുറാകാന്‍ സീരിസിലുള്ള മോഡലുകളേക്കാള്‍ വാഹനത്തിന്റെ ഭാരം 40 കിലോഗ്രാമോളം കുറയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com