ബാങ്ക് അക്കൗണ്ട് ഉടമകള്‍ പാന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സമയപരിധി ആദായ നികുതി ജൂണ്‍ 30 വരെ നീട്ടി
Published: 08th April 2017 07:31 PM |
Last Updated: 08th April 2017 07:31 PM | A+A A- |

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമകളില്‍ നിന്ന് പാന്‍കാര്‍ഡ് വാങ്ങിവെക്കുന്നതിന് ബാങ്കുകള്‍ക്കുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നികുതി വെട്ടിപ്പുകാരെ കുടുക്കുന്നതിനായി ആദായ നികുതി വകുപ്പാണ് ബാങ്ക് അക്കൗണ്ടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
ആദായ നികുതി നിയമം 114 ബിയിലെ നാലാം വ്യവസ്ഥയനുസരിച്ചാണ് അക്കൗണ്ട് ഉടമകളുടെ പാന്‍കാര്‍ഡ് അല്ലെങ്കില്‍ ഫോം 60 ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്ന് നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്.