മക്കളള്‍ക്കു സ്ഥാനമാനത്തിനോ പണത്തിനോ അധികാരത്തിനോ ആഗ്രഹിച്ചിട്ടില്ല: നാരായണ മൂര്‍ത്തി

മക്കളള്‍ക്കു സ്ഥാനമാനത്തിനോ പണത്തിനോ അധികാരത്തിനോ ആഗ്രഹിച്ചിട്ടില്ല: നാരായണ മൂര്‍ത്തി

ന്യൂഡെല്‍ഹി: പണത്തിനോ മക്കള്‍ക്കു സ്ഥാനമാനത്തിനോ അധികാരത്തിനോ ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് സ്ഥാപകാംഗം നാരായണ മൂര്‍ത്തി. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്നും വിശാല്‍ സിക്ക രാജിവെച്ചതിന്റെ കാരണം നാരായണ മൂര്‍ത്തിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണെന്ന കമ്പനി ബോര്‍ഡിന്റെ ആരോപണത്തിനു പ്രതികരിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

അതേസമയം, മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നാരായണ മൂര്‍ത്തിയും ആറുപേരും ചേര്‍ന്നു സ്ഥാപിച്ച ഇന്‍ഫോസിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിനു ആശയക്കുഴപ്പമുണ്ടായിരുന്നു. ഇന്‍ഫോസിസില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം കമ്പനി സിഇഒ അടക്കമുള്ളവരെ വിമര്‍ശിച്ചു രംഗത്തെത്തിയത്. 

മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ച വിശാല്‍ സിക്ക കമ്പനി മേധാവി സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ കൂപ്പുകുത്തുകയും വന്‍ നഷ്ടം നേരിടുകയും ചെയ്തു. സിക്ക രാജിവെക്കാന്‍ കാരണം നാരായണ മൂര്‍ത്തിയുടെ വിമര്‍ശനങ്ങളാണെന്ന നിലപാടിലാണ് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com