അജ്ഞാതസന്ദേശമയയ്ക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന് ഹര്‍ജി; കോടതി വിശദീകരണം തേടി

സൗദി ആസ്ഥാനമായുള്ള 'സറാഹ' എന്ന ആപ്ലിക്കേഷനും വെബ്‌സൈറ്റിനുമെതിരെ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.
അജ്ഞാതസന്ദേശമയയ്ക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന് ഹര്‍ജി; കോടതി വിശദീകരണം തേടി

ന്യൂഡെല്‍ഹി: അജ്ഞാത' സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്ന സമൂഹമാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. സൗദി ആസ്ഥാനമായുള്ള 'സറാഹ' എന്ന ആപ്ലിക്കേഷനും വെബ്‌സൈറ്റിനുമെതിരെ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.

ഇത്തരം ആപ്ലിക്കേഷനുകള്‍ സൈബര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മറ്റുള്ളവരെ അപമാനിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും ആവശ്യമെങ്കില്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

അഭിഭാഷകനായ ഷദാബ് ഹുസൈന്‍ ഖാനാണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അതോറിറ്റികളെ പലതവണ സമീപിച്ചിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. നടപടി എടുക്കുകയാണെങ്കില്‍ അത് എത്രയും പെട്ടെന്നു വേണം. ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവിറക്കുകയോ നടപടിയെടുക്കുകയോ ചെയ്താല്‍ വിവരങ്ങള്‍ ഹര്‍ജിക്കാരനെ അറിയിക്കാനും ഹര്‍ജിയില്‍ നിര്‍ദേശമുണ്ട്. 

ഹര്‍ജിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനെയും ആഭ്യന്തര വകുപ്പിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. 

സറാഹ കൂടാതെ 'അജ്ഞാത' സന്ദേശങ്ങളയയ്ക്കാന്‍ സഹായിക്കുന്ന എല്ലാത്തരം വെബ്‌സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സംവിധാനങ്ങളില്‍ നിന്ന് ഷദാബിനും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ച മോശം സന്ദേശങ്ങളെപ്പറ്റിയും ഹര്‍ജിയില്‍ പരാമര്‍ശിരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com