കാര്‍ ഉടമയാണോ? പാചക വാതക സബ്‌സിഡി നഷ്ടമായേക്കും

സ്വന്തമായി കാര്‍ ഉള്ളവരുടെ പാചക വാതക സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
കാര്‍ ഉടമയാണോ? പാചക വാതക സബ്‌സിഡി നഷ്ടമായേക്കും

ന്യൂഡല്‍ഹി: സ്വന്തമായി കാര്‍ ഉള്ളവരുടെ പാചക വാതക സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പാചക വാതക സബ്‌സിഡി ഇനത്തില്‍ നീക്കി വയ്ക്കുന്ന വന്‍തുക ഏതു വിധേനയും കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

കാര്‍ ഉടമകളുടെ സബ്‌സിഡി എടുത്തുകളയുന്നതിനുള്ള പ്രാഥമിക നടപടികളേക്കു കേന്ദ്ര സര്‍ക്കാര്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ജില്ലകളിലെ ആര്‍ടി ഒഫിസുകളില്‍നിന്നുളള വിവരങ്ങള്‍ കേന്ദ്രം പരിശോധിച്ചുവരികയാണ്. രണ്ടോ മൂന്നോ കാറുകള്‍ ഉള്ളവര്‍ പോലും പാചക വാതക സബ്‌സിഡിയുടെ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഉയര്‍ന്ന വരുമാനക്കാരെ സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കുക ലക്ഷ്യമിട്ട് നേരത്തെ കേന്ദ്രം പഹല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സ്വയ്ം സബ്‌സിഡി വേണ്ടെന്നുവയ്ക്കുന്നതായിരുന്നു പദ്ധതി. ഇതിനു പിന്നാലെ പത്തു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ സ്ബ്‌സിഡി റദ്ദാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് കാര്‍ ഉടമകളുടെ സബ്‌സിഡി റദ്ദാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഒന്നിലധികം കാറുകള്‍ ഉള്ളവരുടെ സബ്‌സിഡി ഒഴിവാക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. 

സ്ബ്‌സിഡി നേരിട്ട് അക്കൗണ്ടിലേക്കു നല്‍കുന്ന പദ്ധതി തുടങ്ങിയതിനു ശേഷം മൂന്നര കോടിയിലേറെ വ്യാജ ഉപഭോക്താക്കളെ ഒഴിക്കാനായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com