ലുലു മാളിലേക്കുള്ള മെട്രൊ പാലം പൂര്‍ത്തിയാവുന്നു; ട്രോളിയുമായി സ്‌റ്റേഷന്‍ വരെ പോകാം

പണി പൂര്‍ത്തിയായി തുറന്നുകൊടുത്താല്‍ ലുലു മാളില്‍നിന്നും സാധാനങ്ങള്‍ വാങ്ങിവരുന്നവര്‍ക്ക് ട്രോളിയുമായി മെട്രോ സ്‌റ്റേഷന്‍ വരെ പോവാനാവും
ലുലു മാളിലേക്കുള്ള മെട്രൊ പാലം പൂര്‍ത്തിയാവുന്നു; ട്രോളിയുമായി സ്‌റ്റേഷന്‍ വരെ പോകാം

കൊച്ചി: ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍നിന്ന് ലുലു മാളിലേക്കുള്ള പാലം പണി പൂര്‍ത്തിയാവുന്നു. മെട്രോ ട്രെയിനിന്റെ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള പാലം അവസാന മിനുക്കുപണികളിലാണ്. പുറത്തുനിന്നു നോക്കിയാല്‍ മെട്രോ ട്രെയിന്‍ ലുലു മാളിലേക്കു പോവുന്ന പ്രതീതിയാണ് പാലമുണ്ടാക്കുക.

പണി പൂര്‍ത്തിയായി തുറന്നുകൊടുത്താല്‍ ലുലു മാളില്‍നിന്നും സാധാനങ്ങള്‍ വാങ്ങിവരുന്നവര്‍ക്ക് ട്രോളിയുമായി മെട്രോ സ്‌റ്റേഷന്‍ വരെ പോവാനാവും. മെട്രോ സ്‌റ്റേഷനുമായി നേരിട്ടു പാത വരുന്നതോടെ ഇടപ്പള്ളിയിലെ ട്രാഫില്‍ തിരക്കില്‍ ഇനിയും കുറവുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

മെട്രൊ സ്‌റ്റേഷനുകളെ സമീപമുള്ള ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടക്കം മുതല്‍ തന്നെ കെഎംആര്‍എലിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ലുലു മാളിനു പുറമേ മറ്റു ചില സ്ഥാപനങ്ങളെ ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നതിനു നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ചെലവു വഹിക്കേണ്ടത് അതത് സ്ഥാപനങ്ങളാണ്. കെഎംആര്‍എല്‍ പണിയുടെ മേല്‍നോട്ടം നിര്‍വഹിക്കും. ഇതിന് സ്ഥപനങ്ങള്‍ കെഎംആര്‍എലിന് പണം നല്‍കണം.

അന്‍പതു ലക്ഷം രൂപയാണ് പാലം പണിക്കായി ലുലു മാള്‍ കെഎംആര്‍എലിനു നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com