ആറ് വര്‍ഷം കൊണ്ട് 15 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കി ഹോണ്ട 

ഓട്ടോമാറ്റിക് സ്‌കൂട്ടറായ ആക്ടീവയുടെ ഉയര്‍ന്നുവരുന്ന ആവശ്യകത ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയെ ഏറ്റവും വലിയ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുന്നു
ആറ് വര്‍ഷം കൊണ്ട് 15 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കി ഹോണ്ട 

ഓട്ടോമാറ്റിക് സ്‌കൂട്ടറായ ആക്ടീവയുടെ ഉയര്‍ന്നുവരുന്ന ആവശ്യകത ഇരുചക്ര വാഹന വിപണിയില്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹോണ്ടയെ ഏറ്റവും വലിയ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുന്നു. ആറ് വര്‍ഷം കൊണ്ടാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 52ശതമാനം വിപണി വിഹിതമാണ് ഹോണ്ടയ്ക്കുള്ളത്. 

ഈ സാമ്പത്തികവര്‍ഷത്തെ ഏപ്രില്‍-സെപ്തംബര്‍ നാളുകളില്‍ മഹാരാഷ്ട്രയില്‍ 43 ശതമാനം വിപണ വിഹിതത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഹോണ്ടയായിരുന്നു. ഇതേ നാളുകളില്‍ തന്നെ ഗുജറാത്തില്‍ 46ശതമാനവും ആന്ദ്രയിലും തെലുങ്കാനയിലും 33 ശതമാനവും തമിഴ്‌നാട്ടില്‍ 30ശതമാനവും വിപണി വിഹിതം ഹോണ്ട നേടിയിരുന്നു.

കര്‍ണാടകയില്‍ 35 ശതമാനം വിപണി വിഹിതമുളള ഹോണ്ട 41ശതമാനം വിപണി വിഹിതത്തോടെ കേരളത്തില്‍ ഒന്നാമതാണ്. പഞ്ചാബ് (36), ഡല്‍ഹി (29), ഉത്തരാഖണ്ഡ് (43), ജമ്മു കാശ്മീര്‍ (36), ഹിമാചല്‍ (33), ഗോവ (57), ചണ്ഡീഗഢ് (57), മണിപ്പൂര്‍(59), അരുണാചല്‍ (46), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ (52), നാഗാലാന്‍ഡ് (31) എന്നിങ്ങനെയാണ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഹോണ്ടയുടെ വിപണി വിഹിതം. 

ഈ 15 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ത്ത് ഹോണ്ട ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ 52 ശതമാനം വിഹിതം നേടിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 2011ല്‍ ഗോവയിലും അരുണാചല്‍ പ്രദേശിലും മാത്രം വിപണിയില്‍ മുന്നേറിയ ഇടത്തുനിന്ന് വെറും ആറ് വര്‍ഷം കൊണ്ടാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com