പ്രചാരണം തെറ്റ്; ഒരു പൊതുമേഖല ബാങ്കും അടച്ചുപൂട്ടില്ലെന്ന് റിസര്‍വ് ബാങ്ക് 

ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.
പ്രചാരണം തെറ്റ്; ഒരു പൊതുമേഖല ബാങ്കും അടച്ചുപൂട്ടില്ലെന്ന് റിസര്‍വ് ബാങ്ക് 


 
ന്യൂഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍ അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ആര്‍.ബി.ഐയുടെ പ്രതികരണം.
ഇത് സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.ഒരു ബാങ്ക് പോലും അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.'

ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ്് ഇന്ത്യ എന്നിവയ്ക്ക്  മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തെത്തുടര്‍ന്നാണ് പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം. അതേസമയം പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തികച്ചും സാങ്കേതികം മാത്രമാണ്. അത് പൊതുജനങ്ങളെയോ ബാങ്കിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയോ ബുദ്ധിമുട്ടിക്കാനല്ലെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമേ ഐ.ഡി.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എന്നിവയെയും റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com