199 രൂപയ്ക്ക് ദിവസേന 1.2ജിബി ഡാറ്റ; ജിയോയുടെ ന്യൂയര്‍ സമ്മാനം

ഹാപ്പി ന്യൂയര്‍ പ്ലാന്‍- 2018 എന്ന പേരില്‍ പുതിയ പ്ലാനുമായി വീണ്ടും രംഗത്തെത്തിത്തെയിരിക്കുകയാണ് ജിയോ. 
199 രൂപയ്ക്ക് ദിവസേന 1.2ജിബി ഡാറ്റ; ജിയോയുടെ ന്യൂയര്‍ സമ്മാനം

ന്യൂഡെല്‍ഹി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഉപയോഗവും സൗജന്യകോളുകളും എസ്എംഎസും നല്‍കുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം കമ്പനികള്‍. ഇതിനിടെ ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍- 2018 എന്ന പേരില്‍ പുതിയ പ്ലാനുമായി വീണ്ടും രംഗത്തെത്തിത്തെയിരിക്കുകയാണ് ജിയോ. 

199 രൂപയ്ക്ക് പ്രതിദിനം 1.2 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് ജിയോയുടെ പുതിയ പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോള്‍, എസ്എംഎസ് സൗകര്യം എന്നിവയുമുണ്ടാകും. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനിനല്‍ ചേരുന്നവര്‍ക്ക് പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. 

കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്കും പുതിയ വരിക്കാര്‍ക്കും വേണ്ടിയാണ് കുറഞ്ഞ താരിഫ് പ്ലാന്‍ ജിയോ അവതരിപ്പിക്കുന്നത്. നിലവിവിലുള്ള െ്രെപം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക. മാസം നാല് ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന 149 രൂപയുടെ പ്ലാനാണ് നിലവില്‍ ജിയോയുടെ ഏറ്റവും കുറഞ്ഞനിരക്കിലുള്ള പ്ലാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com