ബ്രിട്ടണിനെയും ഫ്രാന്‍സിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കും; 2018ല്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ

2018 ഓടേ ബ്രിട്ടണിനെയും ഫ്രാന്‍സിനെയും മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചനം.
ബ്രിട്ടണിനെയും ഫ്രാന്‍സിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കും; 2018ല്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ


ലണ്ടന്‍: 2018 ഓടേ ബ്രിട്ടണിനെയും ഫ്രാന്‍സിനെയും മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചനം. അടുത്ത പതിനഞ്ചുവര്‍ഷക്കാലയളവില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥക്കായിരിക്കും ലോകത്ത് മേല്‍ക്കോയ്മ.  ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയും മുന്നേറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സ് റിസര്‍ച്ച് റിപ്പോര്‍ട്ടാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.

2018 ഓടേ ഫ്രാന്‍സിനെയും ബ്രിട്ടണിനെയും മറികടന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സ് റിസര്‍ച്ച് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മക്‌വില്യംസ് വ്യക്തമാക്കി. ജിഎസ്ടി നോട്ടുനിരോധനം എന്നി സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താല്ക്കാലികമായി ബാധിച്ചിട്ടുണ്ട്. എങ്കിലും വരുംനാളുകളില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

2032 ഓടേ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും സെബര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാരരംഗത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നയങ്ങള്‍ പ്രതീക്ഷിച്ചത്ര ആശങ്കപ്പെടേണ്ടതില്ല. ബ്രിട്ടണിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ബ്രെക്‌സിറ്റിന്റെ ഫലമായി ബ്രിട്ടണിന്റെ സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ച പ്രകടമായിട്ടുണ്ടെങ്കിലും , 2020 ല്‍ ഫ്രാന്‍സിനെ ബ്രിട്ടണ്‍ മറികടന്ന് സ്ഥാനം തിരിച്ചുപിടിക്കുമെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com