ജിഎസ്ടി ചതിച്ചു; 50000 കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

നടപ്പുസാമ്പത്തിക വര്‍ഷം 50000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
ജിഎസ്ടി ചതിച്ചു; 50000 കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം 50000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നീക്കം ധനകമ്മി ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. 

വരുമാനത്തില്‍ കുറവു വന്ന പശ്ചാത്തലത്തിലാണ് വിപണിയില്‍ നിന്നും കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അടുത്തിടെ ജിഎസ്ടി കണക്കുകള്‍ പുറത്തുവന്നിരുന്നത്. നവംബറില്‍ ജിഎസ്ടിയായി കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത് 80,803 കോടി രൂപയാണ്. മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഉല്‍പ്പനങ്ങളുടെ നികുതി നിരക്ക് കുറച്ചതാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമ്പത്തികമേഖലയില്‍ പ്രകടമാകുന്ന തളര്‍ച്ച കോര്‍പ്പറേറ്റ് നികുതിയെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ചെലവുകളെ നേരിടാനാണ് കടമെടുക്കുന്നത് എന്നാണ് വിവരം.

അതേസമയം ധനകമ്മി ഉയരുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രതീക്ഷിത നിരക്കായ 3.2 ശതമാനത്തില്‍ തന്നെ  ധനകമ്മി  നിലനിര്‍ത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചുവരുകയാണ് കേന്ദ്രസര്‍ക്കാര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com