ഏറ്റവും വേഗത്തില്‍ ഫോര്‍ ജി നല്‍കുന്നത് ജിയോ അല്ലെന്ന് ട്രായി

Jio-Digital-Life
Jio-Digital-Life

ന്യൂഡല്‍ഹി: ഏറ്റവും മികച്ച വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നു എന്ന റിലയന്‍സ് ജിയോയുടെ അവകാശ വാദങ്ങള്‍ക്ക് തിരിച്ചടിയായി ട്രായിയുടെ ഫോര്‍ ജി ഡൗണ്‍ലോഡിങ്ങ് സ്പീഡ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ജനുവരിയില്‍ ജിയോയുടെ ഡൗണ്‍ലോഡിങ്ങ് സ്പീഡില്‍ വന്‍ കുറവുണ്ടായായതായി ട്രായിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രായിയുടെ റിപ്പോര്‍ട്ട് പ്രകാരം  ഇന്ത്യയില്‍  ഏറ്റവും  വേഗതയുള്ള നെറ്റ്‌വര്‍ക്ക് എയര്‍ടെല്ലാണ്. 11 എം.ബി.പി.എസാണ് എയര്‍ടെല്ലി?െന്റ ശരാശരി ഡൗണ്‍ലോഡിങ് വേഗത. എന്നാല്‍ ജിയോക്ക് 8.456 എം.ബി.പി.എസ് വേഗത മാത്രമാണ് ഉള്ളത്.

എയര്‍ടെല്ലിന്റെ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യേമ്പാള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ജിയോയുടെ വേഗതയില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്?തു. ഡിസബറില്‍ ജിയോക്ക് 18 എം.ബി.പി.എസ് വേഗതയാണ് ഉണ്ടായിരുന്നത്. 

മറ്റ് പ്രമുഖ സേവനദാതാക്കളായ വോഡഫോണ്‍, ഐഡിയ എന്നിവരുടെ ഡൗണ്‍ലോഡിങ്ങ് സ്പീഡിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  ഫോര്‍ ജി അപ്‌ലോഡ് സ്പീഡിലും ജിയോക്ക് തിരിച്ചടിയുണ്ടായി. ജിയോയുടെ അപ്‌ലോഡ് സ്പീഡ് കഴിഞ്ഞ മാസത്തേക്കാള്‍ കുറവാണ്. എന്നാല്‍ എയര്‍ടെല്ലിെന്റ ഫോര്‍ ജി അപ്‌ലോഡ് സ്പീഡ് വര്‍ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com