കോഹ്‌ലി: താരമൂല്യത്തില്‍ പുതിയ ഇന്ത്യന്‍ മുഖം

സ്‌പോര്‍ട്‌സ്, ലൈഫ്‌സ്റ്റൈല്‍ രംഗത്തെ പ്രമുഖരായ ജര്‍മന്‍ കമ്പനി പ്യൂമ എട്ട് വര്‍ഷത്തേക്ക് വിരാട് കോഹ് ലിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസാഡറാക്കിയത് അദ്ദേഹത്തിന് ഇന്ന് വിപണിയിലുള്ള സ്വാധീനം കൊണ്ട് തന്നെയാകു
കോഹ്‌ലി: താരമൂല്യത്തില്‍ പുതിയ ഇന്ത്യന്‍ മുഖം

ബെംഗളൂരു: ഒരു ബ്രാന്‍ഡുമായി 100 കോടി കരാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പ്രമുഖ സ്‌പോര്‍ട്‌സ്, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്യൂമയുമായാണ് താരം എട്ട് വര്‍ഷത്തെ കരാര്‍ 110 കോടിയോളം രൂപയ്ക്ക് ഒപ്പുവെച്ചത്. 
ജമൈക്കന്‍ സ്പ്രിന്റര്‍മാരായ ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍ ഫുട്‌ബോള്‍ താരങ്ങളായ തിയറി ഹെന്റി, ഒലിവര്‍ ജിറൗഡ് എന്നിവരാണ് പ്യൂമയുടെ മറ്റു ആഗോള ബ്രാന്‍ഡ് അംബാസഡര്‍മാര്‍. 
28കാരനായ കോഹ്‌ലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്ള ബാക്കി കരിയര്‍ ഈ എട്ട് വര്‍ഷത്തിനുള്ള പൂര്‍ത്തിയാകും. നിശ്ചിത തുകയും ബ്രാന്‍ഡിന്റെ പ്രകടനത്തിന് അനുസരിച്ചുള്ള റോയല്‍റ്റിയും ഈ കാലയളവില്‍ താരത്തിന് ലഭിക്കും.
പ്രത്യേക ലോഗോ, ബ്രാന്‍ഡ് ഐഡന്റിറ്റി എന്നിവ ജര്‍മന്‍ കമ്പനി പ്യൂമ കോഹ്‌ലിക്കായി ഒരുക്കുന്നുണ്ട്.     പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപവരെ കോഹ്‌ലിക്ക് ഈ കരാറിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. 
പെലെ, മറഡോണ, ഹെന്റി തുടങ്ങിയ പ്രമുഖര്‍ പ്രതിനിധീകരിച്ച് ബ്രാന്‍ഡിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ആഹ്ലാദം നല്‍കുന്നുണ്ടെന്ന് കോഹ്‌ലി പ്രതികരിച്ചു.
2013ല്‍ പ്രതിവര്‍ഷം 10 കോടിയ്ക്ക് മറ്റൊരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അഡിഡാസുമായി മൂന്ന് വര്‍ഷത്തേക്ക് കോഹ്‌ലി കരാറൊപ്പിട്ടിരുന്നു. കരാര്‍ പുതുക്കേണ്ടെന്ന് ഇരു കൂട്ടരും ഡിസംബറില്‍ പിന്നീട് തീരുമാനിച്ചു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വിരാട് ഇന്ത്യന്‍ ടീമിന് പുതിയ മാനം നല്‍കിയെന്ന് പ്യൂമ ഇന്ത്യ എംഡി അഭിഷേക് ഗാംഗുലി വ്യക്തമാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ 100 കോടി ക്ലബ്ബില്‍ അംഗമാകുന്നത് വിവിധ ബ്രാന്‍ഡുകളുടെയും സ്‌പോര്‍ട്‌സ് ഏജന്‍സികളുടെയും ബ്രാന്‍ഡ് അംബാസഡറാകുന്നതിലൂടെയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com