പതഞ്ജലി യോഗപീഠിന് നികുതി വേണ്ടെന്ന് ട്രൈബ്യൂണല്‍

ബാബാം രാംദേവിന്റെ ഫഌഗ്ഷിപ്പ് പദ്ധതിയായ പതഞ്ജലി യോഗപീഠ് ഇന്ത്യയിലെ ഏറ്റവും വലിയ യോഗ വിദ്യാഭ്യാസ കേന്ദ്രമാണ്
പതഞ്ജലി യോഗപീഠിന് നികുതി വേണ്ടെന്ന് ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായ പതഞ്ജലി യോഗപീഠിനെ നികുതിയില്‍ നിന്നൊഴിവാക്കി ആദായ നികുതി അപ്പലെറ്റ് െ്രെടബ്യൂണല്‍ ഉത്തരവ്. യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള യോഗ സ്ഥാപനം വൈദ്യ ചികിത്സയും ക്യാംപുകളും സംഘടിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്നത് ചാരിറ്റി ഗണത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ട്രൈബ്യൂണലിന്റെ ഡെല്‍ഹി ബെഞ്ച് നിലപാട്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 11, 12 എന്നിവ ഇത്തരം ചാരിറ്റികള്‍ക്ക് നികുതി വേണ്ടെന്നാണ്  അനുശാസിക്കുന്നത്. 
യോഗ ചാരിറ്റിയുടെ ഗണത്തിലാക്കിക്കൊണ്ട് 2006ല്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതിയില്‍ നിന്നും യോഗ സ്ഥാപനത്തെ ഒഴിവാക്കിയിരിക്കുന്നത്. 
രാംദേവിന്റെ യോഗ സ്ഥാപനം വൈദ്യചികിത്സയും ക്യാമ്പുകളും സംഘടിപ്പിക്കുന്നത് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടല്ലെന്ന ആദായ നികുതി വകുപ്പിന്റെ വാദം തള്ളിയാണ് ട്രൈബ്യൂണല്‍ നികുതി ആനുകൂല്യം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com