ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി

ഫെബ്രുവരി 24 മുതല്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയിലായിരിക്കും. 24ന് ശിവരാത്രി, 25ന് നാലാം ശനിയാഴ്ച, 26ന് ഞായറാഴ്ച ഇങ്ങനെയാണ് അവധി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ശിവരാത്രി ദിവസമായ ഫെബ്രുവരി 24 മുതല്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയിലായിരിക്കും. 24ന് ശിവരാത്രി, 25ന് നാലാം ശനിയാഴ്ച, 26ന് ഞായറാഴ്ച ഇങ്ങനെയാണ് അവധി.
തുടര്‍ന്നുള്ള തിങ്കളാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചൊവ്വാഴ്ച മുതല്‍ ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മാസാവസാനമായതുകൊണ്ടും പണം പിന്‍വലിക്കുന്നതിലെ നിയന്ത്രണം നീക്കിയതേയുള്ളു എന്നതുകൊണ്ടും ഇടപാടുകാര്‍ക്ക് തുടര്‍ച്ചയായ അവധി ബുദ്ധിമുട്ടുകളുണ്ടാക്കും. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ അവധി ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com