ടെലിനോര്‍ ഇന്ത്യ എര്‍ടെല്‍ ഏറ്റെടുക്കുന്നു

വോഡഫോണ്‍-ഐഡിയ ലയനവും, ജിയോ വെല്ലുവിളിയും അതിജീവിക്കാന്‍
telenor-shutterstock
telenor-shutterstock

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ടെലിനോര്‍ ഇന്ത്യ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച് ടെലിനോര്‍ സൗത്ത് ഏഷ്യ ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡുമായി എയര്‍ടെല്‍ കരാറിലെത്തി. ഏറ്റടുക്കലിന് റെഗുലേറ്ററി അനുമതി നിര്‍ബന്ധമാണെന്നിരിക്കെ അപേക്ഷ അവരുടെ പക്കലാണ്. ഏത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിവിധ കോണുകളില്‍ നിന്ന് വിപണി മേധാവിത്വത്തിന് വെല്ലുവിളി നേരിടുന്ന എയര്‍ടെല്ലിന് പുതിയ ഏറ്റെടുക്കല്‍ കൂടതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് റിലയന്‍സ് ജിയോയുടെ സൗജന്യ സേവനത്തോടെ വരുമാനത്തില്‍ ഇടിവ് നേരിടുന്നുണ്ട്. ഇതോടൊപ്പം വിപണിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങൡലുള്ള വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളുടെ ലയന ചര്‍ച്ചകള്‍ കൂടി 20 വര്‍ഷമായി ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഒന്നാമതുള്ള എയര്‍ടെല്ലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലുള്ള ടെലിനോറിന്റെ എല്ലാ ആസ്തികളും ഉപഭോക്താക്കളും ഏറ്റെടുക്കലോടെ എയര്‍ടെല്ലിന്റെ കീഴിലായിരിക്കും. ആന്ധ്ര പ്രദേശ്, ബീഹാര്‍, ഉത്തര്‍ പ്രദേശ് (വെസ്റ്റ്), ആസാം എന്നീ ടെലിനോറിന്റെ സുപ്രധാന സര്‍ക്കിളുകളിലുള്ള 1800 മെഗാഹെക്ട്‌സ് ബാന്‍ഡില്‍ 43 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം കൂടിയും എയര്‍ടെല്ലിന് സ്വന്തമാക്കാന്‍ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com