കിടിലന്‍ ഫീച്ചേഴ്‌സ് നല്‍കി വാട്‌സാപ്പ് അപ്‌ഡേഷന്‍

ഇതുവരെ ഉപയോഗിച്ചതില്‍ നിന്നും കൂടുതല്‍ പരിഷ്‌കരണങ്ങളോടെ വാട്‌സാപ്പ്
കിടിലന്‍ ഫീച്ചേഴ്‌സ് നല്‍കി വാട്‌സാപ്പ് അപ്‌ഡേഷന്‍

ജനപ്രിയ സാമൂഹ്യ മാധ്യമം വാട്‌സാപ്പിന്റെ അപ്‌ഡേഷനിലുള്ള പുതിയ ഫീച്ചേഴ്‌സിനെ കുറിച്ചാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ ഇതുവരെ കമ്പനി നല്‍കിയതില്‍ നിന്നും വ്യത്യസ്തമാണ്. മാത്രമല്ല, ഇതോടൊപ്പം പുതിയ ഫീച്ചറുകളും നല്‍കി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് വാട്‌സാപ്പ്.

ഫെബ്രുവരി 24ന് വാട്‌സാപ്പിന്റെ എട്ടാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് കമ്പനി പുതിയ ഫീച്ചറുകളും ഉപഭോക്താക്കള്‍ക്ക് അപ്‌ഡേഷനിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ഫീച്ചറാണ് ഇതില്‍ ഏറ്റവും പ്രധാനം. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ എഡിറ്റ് ചെയ്യാനും അവ സ്റ്റാറ്റസായി ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനമാണ് സ്റ്റാറ്റസ് ഫീച്ചര്‍. ഇവയ്ക്ക് ഒരു ദിവസത്തെ ആയുസ് മാത്രമാണുണ്ടാവുക. അതായത് 24 മണിക്കൂറിന് ശേഷം സ്റ്റാറ്റസ് ഓട്ടോമാറ്റിക്ക് ആയി അപ്രത്യക്ഷമാകും.

അപ്‌ഡേഷന്‍ ചെയ്യുന്നതിലൂടെ പുതിയതായി വരുന്ന സ്റ്റാറ്റസ് എന്ന പുതിയ ഓപ്ഷനില്‍ ടച്ച് ചെയ്താല്‍ പുതിയ സ്റ്റാറ്റസിനുള്ള വീഡിയോ, ജിഫ്, ഗാലറി ഓപ്ഷന്‍ ലഭ്യമാകും. ഇതില്‍ നിന്ന് ഏതെങ്കിലും തെരഞ്ഞെടുക്കുകയോ പുതിയവ ഷൂട്ട് ചെയ്‌തെടുക്കുകയോ ചെയ്യാന്‍ സാധിക്കും. ആരൊക്കെ തന്റെ സ്റ്റാറ്റസ് കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കുള്ള ഓപ്ഷനുമുണ്ട്.

ഇന്‍സ്റ്റാഗ്രാമിന് സമാനമായി ക്യാമറ ഓപ്ഷനും മാറ്റിയിട്ടുണ്ട്. ഇമോജികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തി കൂടുതല്‍ ആകര്‍ഷണീയമാക്കാനും വാട്‌സാപ്പ് മറന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com