ഇന്ത്യയില്‍ ധനികന്‍ മുംബൈ തന്നെ

രാജ്യത്ത് കടുത്ത സാമ്പത്തിക അസമത്വം നേരിടുന്നതാണ് വിലയിരുത്തലുകള്‍
ഇന്ത്യയില്‍ ധനികന്‍ മുംബൈ തന്നെ

46,000 ലക്ഷാധിപതികള്‍, 28 കോടിപതികള്‍, മൊത്തം സമ്പത്ത് 820 ബില്ല്യന്‍ ഡോളര്‍. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ സാമ്പത്തിക കണക്കുകളാണിത്. ഇന്ത്യയിലെ ഏറ്റവും ധനാഢ്യ നഗരങ്ങളില്‍ മുംബൈക്ക് മുന്നിലെത്താന്‍ ഇതിലും കൂടുതലെന്ത് വേണം.

ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ ഏറ്റവും കൂടുതല്‍  സമ്പത്തുള്ള നഗരങ്ങളില്‍ മുംബൈ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് തലസ്ഥാന നഗരി ഡെല്‍ഹിയാണ്. ഐടി നഗരമായ ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്.

ഡല്‍ഹിയിലുള്ള കോടിപതികളുടെയും ലക്ഷാധിപതികളുടെയും മാത്രം സമ്പാദ്യം 450 ബില്ല്യന്‍ ഡോളറാണ്. ബെംഗളൂരുവില്‍ 7,700 ലക്ഷാധിപതികളും എട്ട് കോടിപതികളുമാണുള്ളത്. ഇവരുടെ  സമ്പാദ്യം 350 ബില്ല്യന്‍ ഡോളറാണ്.

ഹൈദരാബാദിന്റെ മൊത്തം സമ്പാദ്യം 310 ബില്ല്യന്‍ ഡോളറും കൊല്‍ക്കത്തയിലേത് 290 ബില്ല്യന്‍ ഡോളറും.  പുനെ 180, ചെന്നൈ 120, ഗുഡ്ഗാവ് 110 എന്നിവയാണ് കൂടുതല്‍ സമ്പന്നരായ മറ്റു നഗരങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് 6.2 ട്രില്ല്യന്‍ ഡോളറാണ് രാജ്യത്തിന്റെ മൊത്തം സമ്പാദ്യം. ഇതില്‍ 264,000 ലക്ഷാധിപതികളും 95 കോടിപതികളുമാണ് രാജ്യത്തുള്ളത്. 

പ്രാദേശിക സാമ്പത്തിക സേവനങ്ങള്‍, ഐടി, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, മാധ്യമം എന്നീ മേഖലകളില്‍ അടുത്ത പതിറ്റാണ്ടോടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com