ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ 
ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ട് കാലത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പരോക്ഷ നികുതികള്‍ ഒരു കുടക്കീഴിലാക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ട് പോകുമെന്നും ദാസ് വ്യക്തമാക്കി.

സാമ്പത്തിക രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിഎസ്ടിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരവധി നിര്‍ദേശങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ് വന്നിരുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ ഒരു നികുതിയായി മാറും. 

പരോക്ഷ നികുതിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാകുന്നതോടെ ഓരോ ഉല്‍പ്പന്നത്തിനും ഓരോ സംസ്ഥാനത്തും വെവ്വേറെ വിലകള്‍ ഈടാക്കുന്നത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഒറ്റവിലയാകും.

വിനോദ നികുതി, പ്രവേശന നികുതി, പരസ്യ നികുതി, എക്‌സൈസ് തീരുവ, സേവന നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, ആഡംബര നികുതി, സംസ്ഥാന വാറ്റ്, ലോട്ടറി നികുതി, സര്‍ചാര്‍ജ് തുടങ്ങിയ നികുതികളെല്ലാം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നിര്‍ത്തലാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com