നോട്ട് നിരോധനം: ജിഡിപി വളര്‍ച്ച കുറഞ്ഞു

പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച നേടിയതില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് അത്ഭുതം
നോട്ട് നിരോധനം: ജിഡിപി വളര്‍ച്ച കുറഞ്ഞു

ന്യൂഡല്‍ഹി: വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനം ഒരു രാത്രികൊണ്ട് പിന്‍വലിച്ചത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കുറച്ചെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് രാത്രിയാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് പ്രധാനമന്ത്രി ഉത്തരവിറക്കിയത്. 2016-17 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം, മൂന്നാം പാദത്തില്‍ ആറ് ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നത്. 

ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റ വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 7.3 ശതമാനവും അതിനടുത്ത വര്‍ഷം 7.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കാര്‍ഷിക അനുബന്ധ മേഖലകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനം വളര്‍ച്ച കൈവരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് .8 ശതമാനം കൂടുതലാണിത്. 

നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയില്‍ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്നത് അത്ഭുതമാണെന്നും ചില സാമ്പത്തിക വിദഗ്ധര്‍ക്ക് അഭിപ്രായപ്പെടുന്നു. നാലാം പാദത്തില്‍ ഇതിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിലക്കയറ്റം ശ്രദ്ധിക്കുന്നതിനാല്‍ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐ നടത്തിയ സാമ്പത്തിക സര്‍വെയില്‍ വ്യക്തമാക്കിയിരുന്നത്. അന്താരാഷ്ട്ര നാണയനിധിയും ഇന്ത്യയ്ക്ക് 6.6 ശതമാനം വളര്‍ച്ചയാണ് കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com