എസി തകരാറിലായി, പകരം ചൂടകറ്റുന്നതിന് പേപ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വിമാനക്കമ്പനി ഏത്?
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 03rd July 2017 03:10 PM |
Last Updated: 04th July 2017 02:59 AM | A+A A- |

ന്യൂഡെല്‍ഹി: ഇല്ല, നന്നാവില്ല. എയര്‍ ഇന്ത്യ നന്നാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വെറുതെയാണ്. ബാഗ്‌ഡോഗ്ര -ഡെല്‍ഹി എയര്‍ഇന്ത്യ വിമാത്തില്‍ സഞ്ചരിച്ച ഒരു യാത്രക്കാരന്റെ വാക്കുകളാണിവ. സംഭവം ഇതാണ്.
പശ്ചിമ ബംഗാളിലുള്ള ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച 1.50നു എയര്‍ ഇന്ത്യയുടെ AI-880 വിമാനം ഉയര്‍ന്നതുമുതല്‍ ഡെല്‍ഹിയില്‍ വിമാനം ഇറങ്ങുന്നതുവരെ യാത്രക്കാര്‍ വറചട്ടിയില്‍പ്പെട്ടതു പോലെയായിരുന്നു. വിമാനത്തിന്റെ എസി തകരാറാണ് കാരണം. എയര്‍ ഇന്ത്യ ആയതുകൊണ്ടു ഇതിലപ്പുറം വരാതിരുന്നതു നന്നായി എന്നാണ് ട്വിറ്ററൈറ്റുകള്‍ പറയുന്നത്.
#WATCH Air India Delhi-Bagdogra flight took off with faulty AC system, passengers protested complaining of suffocation pic.twitter.com/3nibvSrb1E
— ANI (@ANI_news) 3 July 2017
168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിനു മുമ്പുതന്നെ എസി തകരാറായ കാര്യം ജീവനക്കാര്‍ക്കു അറിയാമായിരുന്നുവെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. വിമാനം ഉയര്‍ന്നതിനു ശേഷം എസി ശരിയാകുമെന്നാണ് യാത്രക്കാര്‍ക്ക് ജീവനക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ അതു 'ഇപ്പൊ ശരിയാക്കിത്തരാ'മെന്നായിരുന്നു ജീവനക്കാര്‍ ഉദ്ദേശിച്ചതെന്ന് യാത്രക്കാര്‍ക്ക് പിടികിട്ടാന്‍ കുറച്ചു വൈകിയെന്നുമാത്രം.
ചൂടേറ്റ് ഇരിക്കുന്നതിനും ഒരു പരിധിയില്ലേ, യാത്രക്കാര്‍ ഒന്നും മടിച്ചില്ല. കിട്ടിയ പേപ്പറും മാസികയുമൊക്കെയെടുത്ത് വിശാന്‍ തുടങ്ങി. കുറച്ചു യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌ക്കിട്ടു. എന്നാല്‍, പാപി ചെല്ലുന്നിടം പാതാളം എന്നു പറയുന്നതുപോലെ മാസ്‌ക്കില്‍ ഓക്‌സിജന്‍ ഇല്ലത്രെ. സംഭവം വാര്‍ത്തയായതോടെ എയര്‍ ഇന്ത്യയ്‌ക്കെതിരേ നിരവധിയാളുകള്‍ നിരവധി പരാതികളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്താന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കടത്തിന്മേല്‍ കടം കയറിയ എയര്‍ ഇന്ത്യ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കാതെ ശരിയാകാന്‍ പോകുന്നില്ലെന്ന് നിതിഅയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗിരിയ പറഞ്ഞതുകൂടി ഇതോടൊപ്പം ചേര്‍ക്കട്ടെ.