87 രൂപയ്ക്ക് കോഴിയില്ല; സര്‍ക്കാരുമായുള്ള ധാരണ അട്ടിമറിച്ച് വ്യാപാരികളുടെ വില്‍പ്പന

വിലയെ ചൊല്ലി ജനങ്ങളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുമുണ്ട്
87 രൂപയ്ക്ക് കോഴിയില്ല; സര്‍ക്കാരുമായുള്ള ധാരണ അട്ടിമറിച്ച് വ്യാപാരികളുടെ വില്‍പ്പന

കൊച്ചി: 87 രൂപയ്ക്ക് ഇറച്ചി കോഴി വില്‍ക്കാമെന്ന് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്നും മലക്കം മറിഞ്ഞ് വ്യാപാരികള്‍. 87 രൂപയ്ക്ക് ജിവനുള്ള കോഴിയെ വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ല. 

വ്യാപാരി വ്യവസായി സമിതിക്ക് കീഴിലുള്ള കടകളില്‍ ഉള്‍പ്പെടെ 120 രൂപയ്ക്കാണ് കോഴി വില്‍ക്കുന്നത്.  ഒരു കിലോ കോഴി ഇറച്ചി 157 രൂപയ്ക്കാണ് പലയിടങ്ങളിലും വില്‍പ്പന നടത്തുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. കൊച്ചിയും, കോഴിക്കോടും ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ വ്യാപാരികള്‍ വില്‍പ്പന അവസാനിപ്പിച്ചു. വിലയെ ചൊല്ലി ജനങ്ങളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. 

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം 130 മുതല്‍ 160 രൂപ വരെയാണ് കോഴി വില. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് വില മാറാമെന്ന് വ്യാപാരികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.  87 രൂപയ്ക്ക് വ്യാപാരികള്‍ക്ക് ജീവനുള്ള കോഴികളെ എത്തിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com