ഇറച്ചിക്കോഴി: നിശ്ചയിച്ച വിലയില്‍ വില്‍പ്പന നടത്തിയില്ലെങ്കില്‍ ജനകീയ പ്രതിഷേധം നടത്തണമെന്ന് തോമസ് ഐസക്

ഹാരിസ് ബാബുവിനുള്ള മറുപടിയായി എഴുതിയ പോസ്റ്റില്‍ കച്ചവടത്തിന്റെ ലാഭം എങ്ങനെ കര്‍ഷകരിലെത്തിക്കാം എന്നും മന്ത്രി വിശദമാക്കുന്നുണ്ട്.
ഇറച്ചിക്കോഴി: നിശ്ചയിച്ച വിലയില്‍ വില്‍പ്പന നടത്തിയില്ലെങ്കില്‍ ജനകീയ പ്രതിഷേധം നടത്തണമെന്ന് തോമസ് ഐസക്

ഇറച്ചിക്കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കാമെന്ന ധാരണയോടെയാണ് കോഴിസമരം ഒത്തുതീര്‍പ്പായത്. നുറുക്കിയ കോഴിയാണെങ്കില്‍ 158 രൂപയ്ക്ക് വില്‍ക്കാം. എന്നാല്‍ ഈ വിലയ്ക്ക് വ്യാപാരികള്‍ വില്‍പ്പന നടത്താന്‍ തയാറാകുമോ എന്നത് സ്വാഭാവിക ചോദ്യമാണ്. എന്നാല്‍ വ്യാപാരികള്‍ അങ്ങനെ ചെയ്താല്‍ ജനകീയ പ്രക്ഷോഭം നടത്തണമെന്നാണ് ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഹാരിസ് ബാബുവിനുള്ള മറുപടിയായി എഴുതിയ പോസ്റ്റില്‍ കച്ചവടത്തിന്റെ ലാഭം എങ്ങനെ കര്‍ഷകരിലെത്തിക്കാം എന്നും മന്ത്രി വിശദമാക്കുന്നുണ്ട്. കൃഷിക്കാരെ കൊള്ളയടിക്കുന്നത് കോഴിക്കുഞ്ഞിനും തീറ്റയ്ക്കും കൊള്ളവില ഈടാക്കുന്ന കമ്പനികളാണ്. അവരില്‍ നിന്നും കൃഷിക്കാരെ രക്ഷിക്കുന്നതാണ് അടുത്ത നടപടി. ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഏഴ് ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് ഒരു വര്‍ഷം വിരിയിക്കുന്നത്. ഇത് ഒരു കോടിയായി ഉയര്‍ത്തും. ദിവസവും 30,000 കോഴിക്കുഞ്ഞുങ്ങള്‍ വീതം വിരിയിക്കാനാണ് പരിപാടി. ഇതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചു വരികയാണ്.

ഈ കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കി 2530 രൂപ വിലയ്ക്ക് കൃഷിക്കാര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കാനാണ് പരിപാടി. കേരളത്തിലെ കോഴികളുടെ പാരന്റ്‌സ് സ്‌റ്റോക്ക് ഇന്ന് 10,000 ആണ്. ഇത് അടിയന്തിരമായി 25,000 ആയി ഉയര്‍ത്തും. ഇത് അടുത്ത വര്‍ഷമാകുമ്പോള്‍ ഒരു ലക്ഷമായി ഉയര്‍ത്താനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com