നിങ്ങളുടെ കാര്‍ മലക്കം മറിയുന്നതാണോ? 

15.3 മീറ്റര്‍ നീളത്തില്‍ വായുവില്‍ കിടന്നു കാര്‍ മലക്കം മറിഞ്ഞു കൃത്യമായി ലാന്റ് ചെയ്തു. ഇതുകണ്ടുകൊണ്ടിരുന്ന ഗിന്നസ് റെക്കോര്‍ഡുകാര്‍ ഉടനെ വന്നു സമ്മതിച്ചു എന്നും പറഞ്ഞു സര്‍ട്ടിഫിക്കറ്റും കൊടുത്തു
നിങ്ങളുടെ കാര്‍ മലക്കം മറിയുന്നതാണോ? 

നിലവിലെ വിപണി സാഹചര്യത്തില്‍ കാറുകള്‍ അങ്ങനെ വെറുതെ ഇറക്കിയിട്ടു കാര്യമില്ലെന്ന് മറ്റെല്ലാവരേക്കാളും കൂടുതലായി ടാറ്റ മോട്ടോഴ്‌സിനറിയാം. അതുകൊണ്ടു തന്നെയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) പുതിയ കോംപാക്ട് എസ്‌യുവി ഇ പേസിന്റെ അവതരണം കമ്പനി വ്യത്യസ്തമാക്കിയത്. 

ലണ്ടനില്‍ കാറിന്റെ അവതരണത്തിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ ഇ പേസിന്റെ കിടിലന്‍ സ്റ്റണ്ട് ആയിരുന്നു വിരുന്ന്. അതായത്് 15.3 മീറ്റര്‍ നീളത്തില്‍ വായുവില്‍ കിടന്നു കാര്‍ മലക്കം മറിഞ്ഞു കൃത്യമായി ലാന്റ് ചെയ്തു. ഇതുകണ്ടുകൊണ്ടിരുന്ന ഗിന്നസ് റെക്കോര്‍ഡുകാര്‍ ഉടനെ വന്നു സമ്മതിച്ചു എന്നും പറഞ്ഞു സര്‍ട്ടിഫിക്കറ്റും കൊടുത്തുവെന്നതാണ് കമ്പനി പറയുന്നത്. 

എന്തായാലും, പ്രമുഖ സ്റ്റണ്ട് ഡ്രൈവറായ ടെറി ഗ്രാന്റ് 'ഒറിജിനല്‍' ജെയിംസ് ബോണ്ട് ആയപ്പോള്‍ ജാഗ്വര്‍ ഇ പേസ് വിപണിയിലെത്തുന്നതിനു മുമ്പു തന്നെ ചരിത്രം കുറിച്ചു.

ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ എന്ന ബോണ്ട് പരമ്പരയിലെ ആദ്യ ചിത്രത്തില്‍ കണ്ട 'മലക്കം മറിച്ചില്‍' ലോക ഓട്ടോ വിപണിയില്‍ ജാഗ്വറിനെ ചര്‍ച്ചാ വിഷയവുമാക്കി.

ഈ വര്‍ഷം അവസാനത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇ പെയ്‌സ് ജാഗ്വര്‍ നിരയിലെ ഏറ്റവും കുഞ്ഞന്‍ കോംപാക്ട് എസ്‌യുവിയാണ്. 150 പിഎസ്, 180 പിഎസ്, 240 പിഎസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ട്യൂണില്‍ ഡീസല്‍ പതിപ്പും 250 പിഎസ്, 300 പിഎസ് കരുത്ത് പെട്രോള്‍ എഞ്ചിനിലും ലഭിക്കും. മണിക്കൂറില്‍ 243 കിലോമീറ്റര്‍ പരമാവധി വേഗതയുടെ ഇ പേസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.4 സെക്കന്റ് മതി. 

സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇ പേസ് തയാറല്ല. അതുകൊണ്ടു തന്നെ ആറ് എയര്‍ബാഗ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് ട്രാഫിക് മോണിറ്റര്‍, പാര്‍ക്ക് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിങ്, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ട്രെയിലര്‍ സ്‌റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, എബിഎസ്, കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ യാത്രക്കാര്‍ക്കു ഇ പേസിലുള്ള വിശ്വാസം നല്‍കുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com