1,468 കോടി സമാഹരണ ലക്ഷ്യവുമായി കൊച്ചി ഷിപ്‌യാഡ് പ്രാഥമിക ഓഹരി വില്‍പ്പന ഓഗസ്റ്റ് ഒന്നിന്‌

1,468 കോടി സമാഹരണ ലക്ഷ്യവുമായി കൊച്ചി ഷിപ്‌യാഡ് പ്രാഥമിക ഓഹരി വില്‍പ്പന ഓഗസ്റ്റ് ഒന്നിന്‌

കൊച്ചി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്റ്റ് ഒന്നിനു ആരംഭിക്കും. ഏകദേശം മൂന്നര കോടി ഓഹരികളോളം വില്‍പ്പന നടത്തി 1468 കോടി രൂപയോളമാണ് സമാഹരിക്കാനൊരുങ്ങുന്നത്. കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി, എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മാണം ഡ്രൈ ഡോക്കുകളുടെ നിര്‍മാണം എന്നിവയ്ക്കാണ് മൂലധന സമാഹരണം നടത്തുന്നത്.

424 മുതല്‍ 432 രൂപ നിരക്കിലാണ് ഓഹരി വില്‍പ്പന

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും, മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തു ഓഗസ്റ്റ് മൂന്നുവരെ ഓഹരി വില്‍പ്പന നടത്താനാണ് ഷിപ്‌യാഡിന്റെ തീരുമാനം. പോയ സാമ്പത്തിക വര്‍ഷം 2,059 കോടി രൂപയാണ് ഷിപ് യാഡിന്റെ വരുമാനമെന്ന് കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു. 

കപ്പല്‍ ശാലയുടെ വികസനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3100 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതില്‍ 1,500 കോടി പുതിയ ഡോക്ക് നിര്‍മിക്കാനും 970 കോടി വിദേശ കപ്പലുകളടക്കമുള്ളവയുടെ അറ്റ കുറ്റ പണികള്‍ക്കും 300 കോടി ആധുനിക വല്‍ക്കരണത്തിനും ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com