സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കു എസ്ബിഐ കുറച്ചു; ഒരു കോടി രൂപയ്ക്കു താഴെ 3.5% പലിശ

സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കു എസ്ബിഐ കുറച്ചു; ഒരു കോടി രൂപയ്ക്കു താഴെ 3.5% പലിശ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലായ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (എസ്ബിഐ) സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കു കുറച്ചു. ഒരു കോടി രൂപവരയെുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇനി മുതല്‍ 3.5 ശതമാനം പലിശയായിരിക്കും ലഭിക്കുക. ഇതിനു മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് നാല് ശതമാനമായി തുടരും.

ബാങ്കിന്റെ 90 ശതമാനം സേവിങ്‌സ് അക്കൗണ്ടുകളും ഒരു കോടി രൂപയ്ക്കു താഴെയാണ്. പലിശ കുറച്ച നടപടി സാധാരണക്കാര്‍ക്കു തിരിച്ചടിയാണെന്നാണ് വിലയിരുത്തലുകള്‍. പലിശ കുറച്ചതായി ഓഹരി മാര്‍ക്കറ്റില്‍ എസ്ബിഐ അറിയിച്ചു. 0.5 ശതമാനം പലിശ കുറച്ചത് എസ്ബിഐയുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ കുറയ്ക്കുന്ന നടപടി ആദ്യ എസ്ബിഐ ചെയ്യുകയും പിന്നീട് മറ്റു ബാങ്കുകളും കുറയ്ക്കുകയാണ് പതിവ്. അടുത്ത ദിവസങ്ങളില്‍ മറ്റു ബാങ്കുകളും നിരക്കു കുറച്ചേക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കവലോകന യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണ് എസ്ബിഐ സേവിങ്‌സ് നിരക്കില്‍ കുറവ് വരുത്തിയത്. നിരക്കവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ ആര്‍ബിഐ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com