ഫ്രീലാന്‍സിംഗ് ക്രിയേറ്റീവ് ജോലിക്കാരെ തേടുന്നോ? പിക്‌സെല്‍ജോബ്‌സ് സഹായിക്കും

 സൈറ്റിലെ മാപ്പില്‍ നോക്കി സമീപത്തുള്ള ഫ്രീലാന്‍സര്‍മാരെ കണ്ടുപിടിക്കാനുള്ള അവസരം
ഫ്രീലാന്‍സിംഗ് ക്രിയേറ്റീവ് ജോലിക്കാരെ തേടുന്നോ? പിക്‌സെല്‍ജോബ്‌സ് സഹായിക്കും

കൊച്ചി: ഡിഗ്രിയും ആര്‍ട്ടിലും മള്‍ട്ടിമീഡിയയിലുമുള്ള പഠനവും കഴിഞ്ഞ ശേഷം കാഞ്ഞങ്ങാട്ടുകാരന്‍ അജിത്കുമാര്‍ കണ്ണന്‍ ക്രിയേറ്റീവ് രംഗത്ത് ചെയ്യാത്ത ജോലികളില്ല എന്നു പറയാം. 1998ല്‍ അനിമേറ്ററായി തുടക്കം. പിന്നീട് വിവിധ ടെക്‌നോളജി സോഫ്റ്റ് വെയര്‍ കമ്പനികളിലായി സ്‌റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, വെബ് ഡിസൈനര്‍, യുഐ/യുഎക്‌സ് ഡിസൈനര്‍, ക്രിയേറ്റീവ് ഡയറക്ടര്‍... അക്കാലത്താണ് ഒരു ക്രിയേറ്റീവ് ജോലിക്കാരന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അജിത്കുമാറിന് മനസ്സിലായത്  ക്രിയേറ്റീവ് ജോലിക്കാരുടെ സവിശേഷ ജോലിസാധ്യതകള്‍ മനസ്സിലാക്കി അവസരങ്ങള്‍ കാണിച്ചു തരുന്ന ഒരു പ്ലാറ്റ്‌ഫോം ഇല്ല. ഇതാണ് ഏഴു വര്‍ഷം മുമ്പ് ബാംഗളൂരു ആസ്ഥാനമായി തോട്ട്ഗ്രിഡ് ഇന്ററാക്റ്റീവ് സൊലൂഷന്‍സ് എന്ന സംരംഭത്തിന് തുടക്കമിടാന്‍ അജിതിന് പ്രേരണയായത്. 

അജിത്കുമാര്‍ കണ്ണന്‍

തോട്ട്ഗ്രിഡ് ഒരു വര്‍ഷം മുമ്പാരംഭിച്ച പിക്‌സെല്‍ജോബ്‌സ്.കോം ആണ് അജിതിന്റെ ഈ രംഗത്തെ ഏറ്റവും പുതിയ കാല്‍വെയ്പ്പ്. ഒരു വര്‍ഷത്തിനുള്ളില്‍ 30,000ലേറെ ക്രിയേറ്റീവ് ജോലിക്കാരും 4500ലേറെ ക്രിയേറ്റീവ് തൊഴില്‍ദാതാക്കളായ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ സൈറ്റില്‍ വെബ് ആന്‍ഡ് മൊബൈല്‍ ഡിസൈനര്‍മാര്‍, യുഐ/യുഎക്‌സ് ഡിസൈനര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, അനിമേറ്റര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, കാഡ് ഡിസൈനര്‍മാര്‍, ഗെയിം ഡിസൈനര്‍മാര്‍, പ്രിന്റ് ഡിസൈനര്‍മാര്‍, ടെക്‌സചര്‍ ആര്‍ട്ടിസ്റ്റുകള്‍, ക്രിയേറ്റീവ് ഡയറക്ടര്‍മാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, വിഡിയോ എഡിറ്റര്‍മാര്‍, പ്രൊഡക്റ്റ് ഡിസൈനര്‍മാര്‍ തുടങ്ങിയ 150ലേറെ തരത്തില്‍പ്പെട്ട ക്രിയേറ്റീവ് ജോലികളാണ് പോസ്റ്റു ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം പിക്‌സല്‍ജോബ്‌സ്.കോം മറ്റൊരു സവിശേഷത കൂടി കൂട്ടിച്ചേര്‍ത്തു  സൈറ്റിലെ മാപ്പില്‍ നോക്കി സമീപത്തുള്ള ഫ്രീലാന്‍സര്‍മാരെ കണ്ടുപിടിക്കാനുള്ള അവസരം.

'പോര്‍ട്‌ഫോളിയോ അധിഷ്ഠിത സേവനമാണ് ഞങ്ങളുടെ തുരുപ്പുചീട്ട്. അതായത് ഓരോ ക്രിയേറ്റീവ് ജോലിക്കാരനും തങ്ങള്‍ ചെയ്ത ക്രിയേറ്റീവ് ജോലികളുടെ പോര്‍ട്‌ഫോളിയോ പ്രദര്‍ശിപ്പിക്കാനുള്ള അവസരം,' അജിത്കുമാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com