നോട്ട് നിരോധനത്തില്‍ നിന്നും കരകയറി വാഹന വില്‍പ്പന

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി സൃഷ്ടിച്ച വാഹന വില്‍പ്പന തിരിച്ചുവരവില്‍
നോട്ട് നിരോധനത്തില്‍ നിന്നും കരകയറി വാഹന വില്‍പ്പന

ന്യൂഡല്‍ഹി:  നോട്ട് നിരോധനത്തോടെ തിരിച്ചടി നേരിട്ടിരുന്ന രാജ്യത്തെ വാഹന വില്‍പ്പന കരകയറുന്നതായി കഴിഞ്ഞ മാസത്തെ  റിപ്പോര്‍ട്ടുകള്‍. മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട, ഫോര്‍ഡ്, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം വളര്‍ച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കിയാണ് വില്‍പ്പനയില്‍ കഴിഞ്ഞ മാസവും മുന്നില്‍. 1,20,735 യൂണിറ്റുകള്‍ ഫെബ്രുവരിയില്‍ വില്‍പ്പന നടത്തിയ മാരുതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 11.7 ശതമാനം വളര്‍ച്ച കൈവരിച്ചു. 2016 ഫെബ്രുവരിയില്‍ 1,08,115 യൂണിറ്റായിരുന്നു മാരുതി വില്‍പ്പന നടത്തിയിരുന്നത്. 

കോംപാക്ട് വിഭാഗത്തിലുള്ള സ്വിഫ്റ്റ്, എസ്റ്റിലോ, ഡിസയര്‍, ബലേനൊ എന്നീ മോഡലുകളാണ് കഴിഞ്ഞ മാസം മാരുതിക്ക് നേട്ടമുണ്ടാക്കിയതില്‍ നിര്‍ണായകമായത്. ഈ മോഡലുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിച്ചു. 

ജിപ്‌സി, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, എസ്‌ക്രോസ് എന്നിവയും കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെയും വില്‍പ്പന 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 17,863 യൂണിറ്റാണ് ഈ വിഭാഗത്തില്‍ മാരുതി കഴിഞ്ഞ മാസം മാത്രം വില്‍പ്പന നടത്തിയത്. 2016 രണ്ടാം മാസത്തില്‍ ഇത്  8,484 യൂണിറ്റായിരുന്നു.

ആഭ്യന്തര വില്‍പ്പനയില്‍ 52 ശതമാനം വില്‍പ്പന വളര്‍ച്ച നേടി ഫോര്‍ഡ് മോട്ടോഴ്‌സും 11.93 ശതമാനം വളര്‍ച്ച നേടി ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സും പുതിയ നേട്ടം കൊയ്തു. ഫ്രഞ്ച് കമ്പനി റെനോ കഴിഞ്ഞ മാസം വില്‍പ്പനയില്‍ 26.8 ശതമാനം വില്‍പ്പന നേട്ടത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സ് 12,272 യൂണിറ്റുകള്‍ വില്‍പ്പന നടത്തി 12 ശതമാനം വളര്‍ച്ച നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com