ബാങ്ക് ഇടപാടുകള്‍ നാലില്‍ കൂടിയാല്‍ 150 രൂപ സര്‍വീസ് ചാര്‍ജ്

ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളാണ് 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്‌
ബാങ്ക് ഇടപാടുകള്‍ നാലില്‍ കൂടിയാല്‍ 150 രൂപ സര്‍വീസ് ചാര്‍ജ്

ന്യൂഡല്‍ഹി: ഒരു മാസത്തില്‍ നാലില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ 150 രൂപ സര്‍വീസ് ചാര്‍ജ്. ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് സര്‍വീസ് ചാര്‍ജ് കൂട്ടിയിരിക്കുന്നത്. 

കൂട്ടിയ സര്‍വീസ് ചാര്‍ജ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും സാലറി അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. നാലില്‍ കൂടുതല്‍ തവണ ഇടപാടുകള്‍ നടത്തിയാല്‍ 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് എച്ച്ഡിഎഫ് ബാങ്കാണ് സര്‍ക്കുലറിലൂടെയാണ് വ്യക്തമാക്കിയത്. 

ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ബാങ്കുകളുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. പണം പിന്‍വലിക്കുന്നതിന് കൂടുതല്‍ തുക സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ജനം തിരിയുമെന്നും ബാങ്കുകള്‍ കണക്കുകൂട്ടുന്നു.   മറ്റ് അക്കൗണ്ടുകളിലേക്കുള്ള പണമിടപാടിന്റെ പരിധി 25000 രൂപയായി പരിമിതപ്പെടുത്തി. എന്നാലിതിന് ഏര്‍പ്പെടുത്തിയിരുന്നു സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചിട്ടുണ്ട്. 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന സര്‍വീസ് ചാര്‍ജ്  തന്നെയാണ് ഐസിഐസിഐ ബാങ്ക് നിലനിര്‍ത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് അല്ലാതെ മറ്റ് ബാങ്കുകള്‍ വഴി പണം പിന്‍വലിക്കുകയാണെങ്കില്‍ ആദ്യത്തെ ഇടപാടിന് ശേഷം ആയിരം രൂപയ്ക്ക് അഞ്ച് രൂപയെന്ന നിരക്കിലായിരിക്കും സര്‍വീസ് ചാര്‍ജ്. 

സ്വകാര്യ ബാങ്കുകളെ കൂടാതെ പൊതുമേഖല ബാങ്കുകള്‍ ഇത്തരം സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊതു മേഖല ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com