10 കോടിക്ക് വാങ്ങിയ പേടിഎം ഓഹരി 275 കോടിക്ക് വിറ്റ് അനില്‍ അമ്പാനി

പേടിഎമ്മില്‍ അനില്‍ അമ്പാനിക്ക് ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങിയത് ചൈനീസ് വമ്പന്‍ ആലിബാബ
anilambani
anilambani

പേടിഎമ്മില്‍ അനില്‍ അമ്പാനിക്ക് ഉണ്ടായിരുന്ന ഓഹരികള്‍ ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര വമ്പന്‍ ആലിബാബ വാങ്ങി. 275 കോടി രൂപയ്ക്കാണ് അനില്‍ അമ്പാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ക്യാപ്പിറ്റലിന് പേടിഎമ്മില്‍ ഉണ്ടായിരുന്ന ഓഹരികള്‍ ആലിബാബ വാങ്ങിയത്. 
പേ ടിഎം ആരംഭിക്കുമ്പോള്‍ 10 കോടി രൂപയ്ക്ക് അനില്‍ അമ്പാനി വാങ്ങിയ ഓഹരികളാണ് 275 കോടി രൂപയ്ക്ക് ഇപ്പോള്‍ വിറ്റിരിക്കുന്നത്. 2010 ല്‍ പേടിഎം ഓഹരി വിപണിയില്‍ നിന്നു പണം കണ്ടെത്താനായി ഐ.പി.ഒയ്ക്ക് ഒരുക്കം നടത്തുമ്പോഴാണ് അനില്‍ അമ്പാനി പണം നിക്ഷേപിച്ചത്. ഓഹരിവിപണിയില്‍ നിന്നു പണം കണ്ടെത്താനുള്ള നീക്കം പേടിഎം പിന്നീട് ഉപേക്ഷിച്ചു. 
പേടിഎം ഉടമകളായിരുന്ന വണ്‍ 97 കമ്മ്യൂണിക്കേഷനില്‍ നിലവില്‍ 40 ശതമാനം ഓഹരികള്‍ ആലിബാബയ്ക്കുണ്ട്. വണ്‍ 97 കമ്മ്യൂണിക്കേഷനും പേടിഎമ്മും കഴിഞ്ഞമാസം മുതല്‍ രണ്ടു കമ്പനികളായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേമെന്റ് സ്ഥാപനത്തില്‍ കൂടി പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ആലിബാബാ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്. 
പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ തന്റെ ഒരു ശതമാനം ഓഹരികള്‍ കഴിഞ്ഞവര്‍ഷം 325 കോടി രൂപയ്ക്കു വിറ്റിരുന്നു. പേടിഎമ്മിന്റെ ബാങ്കും ഈ വര്‍ഷം ആരംഭിക്കാന്‍ ഇരിക്കെയാണ് ആലിബാബ അനില്‍ അമ്പാനിയുടെ ഓഹരികള്‍ കൂടി വാങ്ങി ശക്തരാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com