ജിയോയുടെ ഓതിരം, മറ്റുള്ളവരുടെ മറുകടകം

റേഞ്ചില്ലെന്ന് ഒന്നു ട്വീറ്റ് ചെയ്താല്‍ ഒരു മൊബൈല്‍ ടവര്‍ തന്നെ വീട്ടുമുറ്റത്ത് എത്തിക്കുന്ന നിലയിലേക്ക് ടെലിംകോം കമ്പനികളുടെ മല്‍സരം
ജിയോയുടെ ഓതിരം, മറ്റുള്ളവരുടെ മറുകടകം

ഇന്ത്യന്‍ ടെലികോം വിപണിയില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം മലവെള്ളം പോലെയാണ്. ആര്‍ക്കും തടയാന്‍ പറ്റില്ല. ജിയോ വന്നു, കണ്ടു, കീഴടക്കി എന്നു എന്നു തീര്‍പ്പു കല്‍പ്പിക്കാവുന്ന സ്ഥിതി ആയിട്ടില്ലെങ്കിലും കളം ആകെ മാറിമറിഞ്ഞു. വെല്‍ക്കം ഓഫറിലൂടെ  ഇന്റര്‍നെറ്റ് നല്‍കി ആദ്യ ജിയോ ഞെട്ടിച്ചു. പിന്നീട് ഓഫര്‍ കാലാവധി നീട്ടി വീണ്ടും ഞെട്ടിച്ചു.  പ്രൈം മെംബര്‍ഷിപ്പ് എന്ന പുതിയ വിദ്യ അവതരിപ്പിച്ചതോടെ ആളുകള്‍ ജിയോയ്ക്ക് വീണ്ടും വരി നില്‍ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ തമ്മിലുള്ള മത്സരത്തില്‍ ജിയോ തന്നെയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത് എന്ന് മുംബൈയിലെ വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.  അത് ഇനി ട്വിറ്റര്‍ ആകട്ടെ ഒറിജിനല്‍ വിപണിയാകട്ടെ. നോ കോംപ്രമൈസ്! 

കുറച്ച് ദിവസം മുമ്പാണ് വോഡഫോണിന്റെ സേവനം പോര എന്നും പറഞ്ഞ് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. ഉടന്‍ തന്നെ ജിയോ എക്‌സിക്യുട്ടീവ് ജിയോ സിം ഓഫര്‍ ചെയ്തതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതുപോലുള്ള സംഗതിയാണ് കഴിഞ്ഞ ദിവസവും നടന്നത്. ബിഗ് ബിക്ക് പകരം ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷന്‍ പേടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ആണെന്ന് മാത്രം. 

എയര്‍ടെല്ലിന്റെ ഓഫറിനെ പുകഴ്ത്തി വിജയ് ശേഖര്‍ ട്വീറ്റ് ചെയ്തു. 2,999 രൂപ പ്രതിമാസ നിരക്കില്‍ എയര്‍ടെല്‍ തനിക്ക് 60 ജിബി ഡേറ്റ നല്‍കിയെന്നും പറഞ്ഞാണ് ട്വീറ്റ്. ഈ ഓഫറിനെ കുറിച്ച് എല്ലാവരെയും ഒന്ന് അറിയിക്കുകയാണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, ജിയോ എക്‌സിക്യുട്ടീവ് 499 രൂപയ്ക്ക് 56 ജിബി തരാമെന്ന് റീട്വീറ്റ് ചെയ്തതോടെ അദ്ദേഹത്തിന്റെ മനസ് മാറി. എയര്‍ടെല്‍ നല്‍കുന്നതിന്റെ ആറിലൊന്ന് നിരക്കിനാണ് ജിയോ ഓഫര്‍ നല്‍കിയത്. ഇതല്ലേ സത്യത്തില്‍ കോംപറ്റീഷന്‍ എന്നു പറയുന്നത്!

Called Airtel Customer care and they gave me 60 GB/month data option for current 15 GB monthly limit (on ₹2,999 plan). Pro tip: call them !

— Vijay Shekhar (@vijayshekhar) March 5, 2017

ഈ ട്വീറ്റിന് മറുപടിയായി ജിയോ ട്വീറ്റ് ചെയ്തു..

. @vijayshekhar Ab aur koi nahi... #Jio Karo! Why pay 2999 when u can get 56GB @ 499 without calling us. :)

— Reliance Jio (@reliancejio) March 5, 2017

ഉടന്‍ തന്നെ ഞാന്‍ ജിയോ സിം എടുക്കുമെന്ന് മറുപടിയായി വിജയ് ശേഖറും

/ now that you have said it, will get a #jio life flavour soon :-) @reliancejio

— Vijay Shekhar (@vijayshekhar) March 5, 2017

ഹോം ഡെലിവറിയിലൂടെ സിം ഉടന്‍ എത്തിക്കുമെന്നും. ആധാര്‍ നമ്പര്‍ വഴി സ്‌പോട്ട് ആക്ടിവേഷന്‍ നടത്തിത്തരാമെന്നുമായി ജിയോ

/ now that you have said it, will get a #jio life flavour soon :-) @reliancejio

— Vijay Shekhar (@vijayshekhar) March 5, 2017

അവസാനം ജിയോയെ പുകഴ്ത്തിക്കൊണ്ടാണ് ശേഖര്‍ ട്വീറ്റ് നിര്‍ത്തിയത്. ഒപ്പം ജിയോയ്ക്ക് കിടിലന്‍ ഒരു കസ്റ്റമറേയും കിട്ടി.

For him/her --- Jio Mere Laal

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com